ADVERTISEMENT

പറളി‍ ∙ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ ശബരിമലയിൽ ആചാരലംഘനം നടത്തി കേരളത്തിന്റെ സംസ്കാരത്തെ മലിനമാക്കിയതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. കോങ്ങാട് നിയോജകമണ്ഡലം എൻഡിഎ തിരഞ്ഞെടുപ്പു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിലൂടെ മാറിമാറി ഭരണത്തിലെത്തുന്ന എൽഡിഎഫ്, യുഡിഎഫ് സർക്കാരുകൾ സ്വജന പക്ഷപാതവും അഴിമതിയും കൊള്ളയടിക്കലുമാണു സംസ്ഥാനത്തു നടത്തുന്നത്. കള്ളക്കടത്ത് രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യണമെങ്കിൽ ബിജെപി സർക്കാർ അധികാരത്തിൽ വരണം.

സ്വർണക്കള്ളക്കടത്തു കേസിൽ സംസ്ഥാന സർക്കാരിനു ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസ് വിഷയത്തിൽ ഇടപെട്ടു. ചീഫ് സെക്രട്ടറിയുടെ സമർദം ഉണ്ടായിട്ടുണ്ട്. ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കേണ്ടതാണ്. കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പല പദ്ധതികളും പേരുമാറ്റി സംസ്ഥാന സർക്കാരിന്റേതാണെന്നു വരുത്തിത്തീർക്കുന്നു. വികസന മുരടിപ്പാണു സംസ്ഥാനത്തു നടക്കുന്നത്. സംസ്ഥാനത്തുണ്ടായ ഓരോ ദുരന്തത്തിലും കേന്ദ്രസർക്കാർ അകമഴിഞ്ഞു സഹായിച്ചു.

വലിയൊരു പങ്കും സംസ്ഥാനം ധൂർത്തടിച്ചു. കോൺഗ്രസ് ഇവിടെ ദുർബലമാകുന്നു. രാഹുൽഗാന്ധി ദേശവിരുദ്ധ ശക്തികളുമായി കൈകോർക്കുന്നു– ചൗഹാൻ ആരോപിച്ചു. ബിജെപി നിയോജകമണ്ഡലം അധ്യക്ഷൻ രവി അടിയത്ത് അധ്യക്ഷത വഹിച്ചു. കോങ്ങാട് മണ്ഡലം എൻഡിഎ സ്ഥാനാർഥി എം.സുരേഷ് ബാബു, ബിജെപി ദേശീയ കൗൺസിൽ അംഗം എൻ.ശിവരാജൻ, പി.രാജീവ്, കെ.എം.ബിന്ദു, എസ്.രാജേഷ്, ടി.ദിവാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com