ADVERTISEMENT

പട്ടാമ്പി ∙ നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളെയും നഗരസഭയെയും ഒപ്പം നിർത്തിയാണ് എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് മുഹസിൻ രണ്ടാമങ്കത്തിൽ പട്ടാമ്പി പിടിച്ചത്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 7404 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മുഹമ്മദ് മുഹസിൻ ഇക്കുറി 17947 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് തിളക്കമാർന്ന വിജയം നേടിയത്. എൻഡിഎ സ്ഥാനാർഥി കെ.എം. ഹരിദാസും മത്സരരംഗത്തുണ്ടായിരുന്നു. 3500നും 5000ത്തിനും ഇടയിൽ യുഡിഎഫ് സ്ഥാനാർഥിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് യുഡിഎഫ് അവകാശപ്പെട്ടിരുന്ന തിരുവേഗപ്പുറ പഞ്ചായത്തിൽ യുഡിഎഫിന് 25 വോട്ടാണ് എൽഡിഎഫിനെക്കാൾ അധികം നേടാനായത്.

യുഡിഎഫ് ഭൂരിപക്ഷം പ്രതീക്ഷിച്ച ഓങ്ങല്ലൂർ, വല്ലപ്പുഴ, കുലുക്കല്ലൂർ പഞ്ചായത്തുകളും പട്ടാമ്പി നഗരസഭയുമെല്ലാം മുഹസിന് വലിയ ഭൂരിപക്ഷം നൽകി. എൽഡിഎഫിനൊപ്പം നിൽക്കുന്ന പഞ്ചായത്തുകളായ മുതുതല, വിളയൂർ, കൊപ്പം, പഞ്ചായത്തുകൾ എൽഡിഎഫ് പ്രതീക്ഷിച്ചതിലധികം ഭൂരിപക്ഷം നൽകിയതോടെയാണ് മുഹസിന് വലിയ ഭൂരിപക്ഷത്തോടെ    വിജയിക്കാനായത്.      പട്ടാമ്പി സ്വദേശികളായ മുൻ എംഎൽഎയും കെപിസിസി വൈസ് പ്രസിഡന്റുമായ സി.പി. മുഹമ്മദിനെയും  കെപിസിസി നിർവാഹകസമിതി അംഗം കെ.എസ്ബി.എ. തങ്ങളെയും മാറ്റി നിർത്തിയാണ് പട്ടാമ്പി പിടിക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹിയായ കൊണ്ടോട്ടി സ്വദേശി റിയാസ് മുക്കോളിയെ യുഡിഎഫ് സ്ഥാനാർഥിയാക്കിയത്. യുവാക്കൾ തമ്മിലുള്ള മത്സരത്തിന് വാശിയേറെയുണ്ടായെങ്കിലും ഒടുവിൽ വിജയം മുഹസിന്റേതായി.

2016ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 64025 വോട്ടുകളും യുഡിഎഫിന് 56621 വോട്ടുകളും എൻഡിഎക്ക് 14824 വോട്ടുകളുമാണ് ലഭിച്ചത്. ഇൗ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 75311 വോട്ട് നേടിയപ്പോൾ യുഡിഎഫിന് 57337 വോട്ടുകളാണ് നേടാനായത്. എൻഡിഎ 14578 വോട്ടുകൾ നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com