ADVERTISEMENT

പാലക്കാട് ∙ പെൻസിൽ മുനയിൽ പുരസ്കാരങ്ങളുടെ പേരുകൊത്തി ഇന്ത്യൻ, ഏഷ്യൻ റെക്കോർഡ് ബുക്കുകളിൽ ഇടംനേടി പാലക്കാട്ടുകാരൻ. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി കാർത്തിക നിവാസിൽ കെ.ലിജീഷാണ് ഇന്ത്യൻ പുരസ്കാരങ്ങളുടെ പേരുകൾ കൊത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയത്. 

കോളജ് പഠന കാലത്താണു ലിജീഷ് പെൻസിൽ മുനയിൽ അക്ഷരങ്ങൾ മിനുക്കിയെടുക്കാൻ തുടങ്ങിയത്. പതുക്കെ കുഞ്ഞുരൂപങ്ങളും ശിൽപങ്ങളും ഉണ്ടാക്കാൻ തുടങ്ങി. വ്യത്യസ്തതയ്ക്കായി ഇന്ത്യൻ പുരസ്കാരങ്ങൾ ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ പെൻസിൽ മുനയിൽ രാകിയെടുത്തു. ഭാരതരത്ന, പരംവീർചക്ര, അശോക്ചക്ര, ജ്ഞാനപീഠം, രാജീവ്ഗാന്ധി ഖേൽരത്ന, പത്മവിഭൂഷൺ, ദാദാസാഹിബ് ഫാൽക്കെ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളാണ് 20 പെൻസിൽ മുനകളിലായി ലിജീഷ് ഒരുക്കിയത്. 

ഒരുമാസം ഇതിനു വേണ്ടിവന്നു. ഫലപ്രാപ്തിയെന്നോണം 2021 മേയ് നാലിന് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോ‍ഡ്സും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സും തേടിയെത്തി. കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ പിജി ഫിലോസഫി വിദ്യാർഥിയാണു ലിജീഷ്. പ്രകാശൻ, പുഷ്പലത എന്നിവരാണു രക്ഷിതാക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com