പ്ലാച്ചിമട സിഎഫ്എൽടിസി സന്ദർശിച്ച് മന്ത്രി
Mail This Article
വണ്ടിത്താവളം ∙ പ്ലാച്ചിമട സിഎഫ്എൽടിസി മൂന്നാം തരംഗത്തിൽ കൂടുതൽ ഉപയോഗപ്രദമാകുമെന്നു മന്ത്രി വീണാ ജോർജ്. പ്ലാച്ചിമടയിൽ സജ്ജമാക്കിയ കോവിഡ് ചികിത്സാ കേന്ദ്രം സന്ദർശിക്കുകയായിരുന്നു അവർ. മന്ത്രി കെ. കൃഷ്ണൻകുട്ടിയും ഒപ്പമുണ്ടായിരുന്നു. കുട്ടികൾക്ക് വാക്സീൻ ലഭിക്കാത്തതിനാൽ മൂന്നാം തരംഗത്തിൽ കോവിഡ് ബാധിക്കാൻ സാധ്യതയുണ്ട്. മാതാപിതാക്കൾ പുറത്തു പോയി വരുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. പ്ലാച്ചിമടയിൽ 600 പേർക്ക് ചികിത്സ നൽകാൻ കഴിയും. മന്ത്രി പറഞ്ഞു.
കമ്പാലത്തറ അഗ്രോഫാമും മന്ത്രി സന്ദർശിച്ചു. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ വി. മുരുകദാസ്, പെരുമാട്ടി പഞ്ചായത്ത് അധ്യക്ഷ റീഷ പ്രേംകുമാർ, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷ സുജാത, ജില്ലാ കലക്ടർ മൃൺമയി ജോഷി, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ: കെ.പി. റീത്ത, ഡിപിഎം ഡോ. ടി.വി. റോഷ്, ഡോ. റിയാസ്, ഇ.എൻ. സുരേഷ് ബാബു, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.