ADVERTISEMENT

പാലക്കാട് ∙ ലോറിയുടെ പ്ലാറ്റ്ഫോമിനടിയിൽ രഹസ്യ അറയുണ്ടാക്കി ഒളിപ്പിച്ചു കടത്തിയ അരക്കോടി രൂപ വിലമതിക്കുന്ന ചന്ദനത്തടികളുമായി 2 പേർ അറസ്റ്റിൽ. ഒറ്റപ്പാലം തൃക്കടീരി കോഴിപ്പള്ളിയാലിൽ അബ്ദുൽ സലാം (34), മലപ്പുറം കൊണ്ടോട്ടി തുറക്കൽ പള്ളിയാലി വീട്ടിൽ മുഹമ്മദ് അനസ് (22) എന്നിവരെയാണ് 1100 കിലോഗ്രാം ചന്ദനവുമായി പിടികൂടിയത്. 

വനംവകുപ്പ് വിജിലൻസ് വിഭാഗവും പാലക്കാട്, നെന്മാറ ഡിവിഷൻ ഓഫിസുകളും സംയുക്തമായി ഒലവക്കോടു നടത്തിയ പരിശോധനയിലാണു പ്ലാറ്റ്ഫോമിനുള്ളിൽ രഹസ്യ അറയുണ്ടാക്കി 57 ചാക്കുകളിലാക്കി ഒളിപ്പിച്ചു കടത്തിയ ചന്ദനത്തടികൾ പിടിച്ചത്. മഞ്ചേരി മൂച്ചിക്കലുള്ള കുട്ടിമാൻ എന്നയാളുടേതാണു പിടിച്ചെടുത്ത ചന്ദനമെന്നു പ്രതികൾ മൊഴി നൽകിയതായി വനംവകുപ്പ് അറിയിച്ചു. മഞ്ചേരിയിൽ നിന്നു തമിഴ്നാട്ടിലെ സേലത്തേക്കാണ് ഇവ കൊണ്ടുപോയിരുന്നത്. 

പ്രതികൾ മുൻപും ചന്ദനം കടത്തിയിട്ടുണ്ടെന്നാണു വിവരമെന്നും ചന്ദനത്തിന്റെ ഉറവിടവും മറ്റു പ്രതികൾക്കായും അന്വേഷണം ആരംഭിച്ചെന്നും വനംവകുപ്പ് അറിയിച്ചു.  ചന്ദനം മറയൂരിലെത്തിച്ചു ക്ലാസിഫിക്കേഷൻ നടത്തും. കേസ് നടപടികൾക്കു ശേഷം ലേലത്തിന് അയയ്ക്കുമെന്നും വനംവകുപ്പ് അറിയിച്ചു.ഡിഎഫ്ഒമാരായ കുറ ശ്രീനിവാസ്, ആർ. ശിവപ്രസാദ്, സി.പി. അനീഷ്, റേഞ്ച് ഓഫിസർമാരായ ജി. അഭിലാഷ്, എ.എം. ബാബു, സെക്‌ഷൻ ഫോറസ്റ്റർമാരായ പി. ദിലീപ്, എം. സുധീഷ്, ബീറ്റ് ഫോറസ്റ്റർമാരായ എൻ. ഗിരീഷ്, കെ. സുരേഷ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com