ADVERTISEMENT

ചിറ്റൂർ ∙ മഴ തുടരുന്നതിനാൽ കൂടുതൽ വെള്ളമൊഴുകിയെത്തിയാൽ ചിറ്റൂർ‌ പുഴയിലെ ജലനിരപ്പ് ഉയരുമെന്ന മുന്നറിയിപ്പുമായി ജലസേചന വകുപ്പ്. പറമ്പിക്കുളം – ആളിയാറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്നതിനാൽ ഏതു നിമിഷവും പുഴയിൽ ഒഴുക്കു വർധിക്കാൻ സാധ്യതയുണ്ടെന്നു ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലും തമിഴ്നാട്ടിലും മഴ തുടരുന്നുണ്ട്. 

ചിറ്റൂർ പുഴയിലെ ജലനിരപ്പ് വർധിച്ചതോടെ വെള്ളത്തിനടിയിലായ ആലാംകടവ്–നറണി നിലംപതി പാലം
ചിറ്റൂർ പുഴയിലെ ജലനിരപ്പ് വർധിച്ചതോടെ വെള്ളത്തിനടിയിലായ ആലാംകടവ്–നറണി നിലംപതി പാലം

ഇതിന്റെ ഭാഗമായി ചിറ്റൂർ പുഴയിലേക്ക് ആളിയാറിൽ നിന്നു വെള്ളം തുറന്നു വിടുകയും ചെയ്യുന്നുണ്ട്. മൂലത്തറ റെഗുലേറ്ററിലും ഏരികളിലും സംഭരിച്ച ശേഷം അധികജലം പുഴയിലേക്ക് ഒഴുക്കിവിടുകയാണു ചെയ്യുന്നത്. എന്നാൽ പലപ്പോഴും മുന്നറിയിപ്പു ലഭിക്കാൻ വൈകുന്നതിനാൽ നിലംപതി പാലങ്ങളിലൂടെ വെള്ളം കയറുന്നത് അപകടത്തിനു കാരണമാകുന്നുണ്ട്. സെക്കൻഡിൽ 2100 ഘനയടി എന്ന നിലയിലാണു കഴിഞ്ഞ ദിവസം രാത്രി വരെ വെള്ളം വന്നിരുന്നത്. 

ഇന്നലെ രാവിലെ ആറോടെ തന്നെ ആളിയാറിൽ നിന്നു ചിറ്റൂർ പുഴയിലേക്കുള്ള വെള്ളം അടച്ചിരുന്നു. എന്നാൽ, മഴ തുടരുന്നതിനാൽ ഏതു നിമിഷവും വീണ്ടും തുറക്കാനുള്ള സാധ്യതയുണ്ടെന്നാണു ജലസേചന വകുപ്പിൽ നിന്നുള്ള അറിയിപ്പ്. അതുകൊണ്ടുതന്നെ, പുഴയുടെ വശങ്ങളിൽ താമസിക്കുന്നവരും നിലംപതി പാലങ്ങളിലൂടെ യാത്ര ചെയ്യുന്നവരും സൂക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു.മൂലത്തറ റെഗുലേറ്ററിലെ ഷട്ടറുകൾ 45 സെന്റീമീറ്റർ ഉയർത്തിയാൽ തന്നെ പുഴയ്ക്കു കുറുകെയുള്ള നിലംപതി പാലങ്ങൾ വെള്ളത്തിനടിയിലാകും. 

കഴിഞ്ഞ ദിവസം വരെ 50 സെന്റീമീറ്ററാണു ഷട്ടറുകൾ ഉയർത്തിയത്. വെള്ളം കയറുന്ന നിലംപതി പാലങ്ങളിൽ പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ടെങ്കിലും ഇവയെല്ലാം ലംഘിച്ചുകൊണ്ടാണു പല ആളുകളും സാഹസത്തിനു മുതിരുന്നത്. ഇതാണു പലപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com