ADVERTISEMENT

വാൽപാറ ∙  തീപിടിത്തത്തിൽ  തൊഴിലാളികൾ താമസിച്ചിരുന്ന എട്ടു വീടുകൾ പൂർണമായും കത്തി. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് സംഭവം. രാത്രി  11 മണിയോടെ ടാറ്റാ കോഫി കമ്പനിയുടെ പഴയ വാൽപാറ എസ്റ്റേറ്റിലെ തൊഴിലാളിയായ നടരാജന്റെ വീട്ടിൽ നിന്നാണ് തീ കത്താൻ തുടങ്ങിയത്. പെട്ടന്നായിരുന്നു മറ്റു വീടുകളിലേക്ക് പടർന്നത്. അൽപസമയത്തിനുള്ളിൽ തീ പടർന്നുപിടിച്ചു. നടരാജൻ, സുരേഷ്, കനക, നാജ്ഞൻ, അലി, നജിമുദി, മാല, ഉസെൻ എന്നിവരുടെ വീടുകളും കത്താൻ തുടങ്ങി. 

വിവരമറിഞ്ഞ് ഓടിക്കൂടിയ മറ്റു തൊഴിലാളികളാണ് തീ അണയ്ക്കാൻ മുൻകയ്യെടുത്തത്. തോട്ടം ഉടമകൾ വിവരം അറിയിച്ചതനുസരിച്ചു സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് മണിക്കൂറുകളോളം പണിപ്പെട്ടാണ് തീ അണച്ചത്. എന്നാൽ വീടുകളിൽ ഉണ്ടായിരുന്ന വിലപിടിപ്പുള്ള പല സാധനങ്ങളും സ്കൂൾ സർട്ടിഫിക്കറ്റ്, ലാപ് ടോപ്, ടിവി, തുണിത്തരങ്ങൾ തുടങ്ങി ലക്ഷങ്ങൾ വിലയുള്ള സാധനങ്ങളാണ് കത്തിയമർന്നത്.  പൊലീസ് സംഘം സ്ഥലത്തെത്തി. അന്വേഷണം നടന്നുവരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com