ADVERTISEMENT
പാലക്കാട് ∙ ഒരേ കുടുംബത്തിലെ 4 പേർ ഒരുമിച്ച് കഥകളിയിൽ അരങ്ങേറ്റം കുറിച്ചത് കൗതുകമായി. കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടത്തിയ സന്താനഗോപാലം കഥകളിയിലായിരുന്നു അപൂർവ അരങ്ങേറ്റം. കോട്ടയ്ക്കൽ ഹരീശ്വരന്റെ ഏകാേപനത്തിൽ നടന്ന കഥകളിയിൽ അദ്ദേഹവും 3 മരുമക്കളും ഒരുമിച്ച് അരങ്ങിലെത്തി. ഹരീശ്വരൻ അർജുനനായി വേഷമിട്ടപ്പോൾ മരുമകൻ ബിരുദ വിദ്യാർഥി അക്ഷയ് സുരേഷ് ശ്രീകൃഷ്ണനായും മരുമകൾ ഗവേഷക വിദ്യാർഥി ഗോപിക രഞ്ജിത്ത് ബ്രാഹ്മണ പത്നിയായും വേഷമിട്ടു. ചെണ്ടയും ഇടയ്ക്കയും കൈകാര്യം ചെയ്ത് സദനം രഞ്ജിത്ത് പിന്നണിയൊരുക്കി. കോട്ടയ്ക്കൽ പിഎസ്‍വി നാട്യ സംഘത്തിലെ അധ്യാപകനാണ് കോട്ടയ്ക്കൽ ഹരീശ്വരൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com