ADVERTISEMENT

പാലക്കാട് ∙ നാട്ടിൽ നായ്ശല്യം കൂടുമ്പോൾ ആളുകൾ ശകുന്തളയെ കാത്തിരിക്കുന്ന ഒരു കാലമുണ്ടായിരുന്നു. കടിക്കുന്ന പട്ടിയുടെ പിന്നാലെ ഓടി പിടിക്കുന്ന കാലം.പട്ടി പിടിത്തക്കാരായിരുന്ന ഓങ്ങല്ലൂർ സ്വദേശി അറുമുഖന്റെയും തങ്കത്തിന്റെയും മകൾ ശകുന്തള കുട്ടിക്കാലത്തു തന്നെ കമ്പി ഉപയോഗിച്ചു നായയെ പിടിക്കാൻ പഠിച്ചു. 20 വയസ്സു മുതൽ അച്ഛന്റെയും അമ്മയുടെയും തൊഴിൽ പിന്തുടർന്നു പട്ടി പിടിത്തത്തിൽ സജീവമായി. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു വിളി വന്നാൽ ശകുന്തളയും സംഘവും നായയെ പിടികൂടി കുത്തിവയ്പു നൽകി കൊല്ലും. വാർത്തകളിലൂടെ ശകുന്തളയെക്കുറിച്ച് അറിഞ്ഞ മേനക ഗാന്ധി 1996ൽ ശകുന്തളയ്ക്കു കത്ത് എഴുതി.

‘ഇനി നായ്ക്കളെ  പിടിച്ചാൽ ശിക്ഷിക്കപ്പെടും.’ ഉപജീവനത്തിനു വേണ്ടി തദ്ദേശ സ്ഥാപനത്തിൽ ജോലി നൽകുന്നതു പരിഗണിക്കുമെന്നും കത്തിൽ പറഞ്ഞിരുന്നു. ഇതോടെ നായ്ക്കളെ പിടിക്കുന്നത് നിർത്തി. തദ്ദേശ സ്ഥാപനത്തിൽ ജോലി കിട്ടുമെന്ന മോഹം അവസാനിച്ചതോടെ തൊഴിലുറപ്പ് പണികൾ ചെയ്തു കുടുംബം പുലർത്തി. ഹരിത കർമ സേനയിലെ ജോലി കൊണ്ടാണ് ഇപ്പോൾ ജീവിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com