ADVERTISEMENT

വാൽപാറ ∙ നഗരത്തിലും തോട്ടം മേഖലകളിലെ തൊഴിലാളികളുടെ പാർപ്പിടങ്ങളിലും അടക്കം നുഴഞ്ഞുകയറി സിംഹവാലൻ കുരങ്ങുകൾ. ദിവസവും ഇവയുടെ ശല്യം വർധിച്ചുവരുന്നതായി നാട്ടുകാർ പറയുന്നു. നഗരത്തോടു ചേർന്നുള്ള പുതുതോട്ടം എസ്റ്റേറ്റിലെ ചോലകൾ ഇവയുടെ പ്രധാന താവളമാണ്. വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിൽ ഇവ നിലയുറപ്പിക്കുന്നത് അപകടത്തിനിടയാക്കുന്നുണ്ട്. കൂടാതെ ഇവയുടെ ജീവനും ഭീഷണിയാണ്.

ഇതുവഴി കടന്നുപോകുന്ന വിനോദ സഞ്ചാരികൾ എന്തെങ്കിലും ഭക്ഷണങ്ങൾ നൽകുമെന്ന പ്രതീക്ഷയിലാണ് ഇവ റോഡിലേക്കിറങ്ങുന്നതെന്നു വനംവകുപ്പ് അധികൃതർ പറയുന്നു. ഇവയ്ക്ക് ഭക്ഷണ സാധനങ്ങൾ നൽകരുതെന്നും വനംവകുപ്പ് മുന്നറിയിപ്പു നൽകുന്നുണ്ട്. ഭക്ഷണം നൽകാനും സെൽഫിയെടുക്കാനും വിനോദസഞ്ചാരികൾ വാഹനം നിർത്തുന്നതും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്.

ചില സമയങ്ങളിൽ ഭക്ഷണം കിട്ടാതെ വരുമ്പോൾ ഇവ കൂട്ടത്തോടെ നഗരത്തിലേക്ക് എത്തി വീടുകളിൽനിന്ന് അടക്കം ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകുന്നതായും പറയുന്നു. പാത്രങ്ങളും വസ്‍ത്രങ്ങളും അടക്കം നശിപ്പിച്ചാണ് പലപ്പോഴും ഇവ മടങ്ങുക. ഉടൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com