ADVERTISEMENT

പാലക്കാട് ∙ ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് ആവേശം പകർന്നു മലയാള മനോരമയും എംഎ പ്ലൈയും ചേർന്ന് ഒതുങ്ങോട് മെദാർ മൈതാൻ ടർഫിൽ നടത്തുന്ന ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം ദിവസത്തിൽ ടൗൺ ടീം പാലക്കാടിനും റെഡ് ഡെവിൾസ് പാലക്കാടിനും വിജയം. ആദ്യമത്സരത്തിൽ എംഎ പ്ലൈ കോഴിക്കോടിനെയാണു ടൗൺ ടീം പാലക്കാട് (5 – 3) തോൽപിച്ചത്.  മത്സരത്തിൽ മുഖ്യാതിഥിയായെത്തിയ മെദാർ മൈതാൻ മാനേജിങ് ഡയറക്ടർ മിൻഹാജ് മുഹമ്മദ്, എംഎ പ്ലൈ എക്സിക്യൂട്ടീവ് ഡയറക്ടർ നിഖിൽ കൊടിയത്തൂർ എന്നിവർ താരങ്ങൾക്കു ഹസ്തദാനം നൽകി.  രണ്ടാമത്തെ മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടിനെ റെഡ് ഡെവിൾസ് പാലക്കാട് (7 – 4) തോൽപിച്ചു. 

മുഖ്യാതിഥികളായെത്തിയ വ്യവസായി മോഹൻകുമാർ, നടനും റിട്ട. എക്സൈസ് സിഐയുമായ കിജൻ രാഘവൻ, എംഎ പ്ലൈ എക്സിക്യൂട്ടീവ് ഡയറക്ടർ നിഖിൽ കൊടിയത്തൂർ എന്നിവർ താരങ്ങൾക്കു ഹസ്തദാനം നൽകി. 18നു വൈകിട്ട് 4.30നു നടക്കുന്ന ആദ്യ സെമിഫൈനലിൽ സ്കൈ ബ്ലൂ എടപ്പാൾ ടൗൺ ടീം പാലക്കാടിനെയും 5.30നു രണ്ടാം സെമിയിൽ എഫ്സി പുതുപ്പള്ളി സ്ട്രീറ്റ് റെഡ് ഡെവിൾസ് പാലക്കാടിനെയും നേരിടും. തുടർന്നു മനോരമ സെവൻസും എംഎ പ്ലൈ സെവൻസുമായി സൗഹൃദ ഫുട്ബോൾ മത്സരം നടക്കും. 

ഇതിനു ശേഷം ടൂർണമെന്റിന്റെ ഫൈനൽ നടക്കും. കേരളത്തിലെ 8 പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ വിജയികൾക്ക് 75,000 രൂപയും ട്രോഫിയും റണ്ണർ അപ്പിന് 35,000 രൂപയും ട്രോഫിയും സമ്മാനമായി നൽകും. കേരള ഫുട്ബോൾ അസോസിയേഷൻ അംഗീകൃത റഫറിമാരാണു മത്സരങ്ങൾ നിയന്ത്രിക്കുന്നത്. 18നു രാത്രി ‘ഫുട്ബോളം’ ബിഗ് സ്ക്രീൻ പ്രദർശനത്തിൽ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പ്രദർശനവും ഉണ്ടായിരിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com