ADVERTISEMENT

ഒറ്റപ്പാലം ∙ ആറ്റുവഞ്ചികൾ പൂത്തുലഞ്ഞു ഭാരതപ്പുഴ. നീരൊഴുക്കു മെലിഞ്ഞ നിളയിൽ വേനലിന്റെ വരവറിയിച്ചാണ് ആറ്റുവഞ്ചി ചെടികൾ തഴച്ചുവളരുന്നത്. മണൽപരപ്പിൽ വെള്ള വിരിച്ചുനിൽക്കുന്ന ആറ്റുവഞ്ചി ചെടികൾ രാവിലെ മഞ്ഞു പെയ്യുമ്പോഴും വൈകിട്ട് അസ്തമയ സമയത്തും മായന്നൂർ പാലത്തിനു മുകളിൽ നിന്നുള്ള മനോഹര കാഴ്ചയാണ്.

പുഴയിലെ ആറ്റുവഞ്ചികളും പുൽക്കാടുകളും പക്ഷികളുടെയും കിളികളുടെയും ആവാസ കേന്ദ്രം കൂടിയാണ്. വേനലിൽ വെള്ളമൊഴിയുമ്പോൾ പക്ഷികള്‍ പുഴയിലെ പുൽക്കാടുകളിലും ആറ്റുവഞ്ചി ചെടികൾക്കിടയിലുമാണു കൂടു കൂട്ടാറുള്ളത്. മുൻ വർഷങ്ങളിൽ പുൽക്കാടുകൾക്കു സാമൂഹിക വിരുദ്ധർ തീയിട്ടതു വഴി ഒട്ടേറെ കിളികളും പക്ഷികളും കൂട്ടത്തോടെ ചത്തിരുന്നു. ഇത് ഇത്തവണയെങ്കിലും ആവർത്തിക്കാതിരിക്കാനും നടപടിയും ജാഗ്രതയും ആവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com