പൂവിടർന്നു, പുഷ്പോത്സവമായി
Mail This Article
പാലക്കാട്∙ ചുവപ്പ്, മഞ്ഞ, വെള്ള, വയലറ്റ് തുടങ്ങി നിറങ്ങളിൽ വ്യത്യസ്തമായ അൻപതിനായിരത്തിലധികം ചെടികളുടെ അപൂർവ ശേഖരവുമായി മലയാള മനോരമയും അക്ഷയ ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്നു സംഘടിപ്പിക്കുന്ന പുഷ്പമേളയ്ക്കു ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ തുടക്കമായി. മൊണാർക്ക് ഡി 9 ഫുഡ് പാർട്ണറും മൊണാർക്ക് ഫർണിച്ചർ ആൻഡ് മോർ ഫർണിച്ചർ പാർട്ണറുമായ മേള മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. കാഴ്ചക്കാർക്കായി ഈ തണുപ്പുകാലത്ത് ഒരു വസന്തോത്സവം തന്നെയാണു മേളയിൽ ഒരുക്കിയിരിക്കുന്നത്.
പിച്ചി, മന്ദാരം, ജമന്തി, മുല്ല മുതൽ ജെറനിയം, വേർബീനിയ, ഡിസംബർ ലേഡി, കൂഫിയ, കൃസാന്തം, കശ്മീരി റോസ്, ലാവൻഡ്ര തുടങ്ങിയ വ്യത്യസ്തമായ ശേഖരങ്ങൾ ഇവിടെ അണി നിരന്നിരിക്കുന്നു. ഓൾ സീസൺ ബോഗൻവില്ല, പുണെ ജയന്തി തുടങ്ങിയവയുടെ ശേഖരങ്ങളും അദ്ഭുതപ്പെടുത്തുന്നതാണ്.
ആറുമാസം കൊണ്ടു കായ്ക്കുന്ന ആയുർ ജാക്ക് പ്ലാവ്, വർഷം മുഴുവനും കായ്ക്കുന്ന തായ്‌ലൻഡ് മാവ്, രണ്ടു കൊല്ലം കൊണ്ടു കായ്ക്കുന്ന ഗംഗാബോണ്ടം തെങ്ങിൻ തൈകൾ, ഓൾ സീസൺ കുറ്റിക്കുരുമുളക്, ലിച്ചി, ഹൈബ്രിഡ് റംബൂട്ടാൻ തുടങ്ങി ഒട്ടേറെ ഫലവൃക്ഷത്തൈകളും അപൂർവ ഇനം പൂച്ചെടികളും മേളയിൽ ലഭ്യമാണ്.വിസ്മയ കാഴ്ചകൾ കണ്ട് മടങ്ങാതെ, ഭക്ഷണ വിഭവങ്ങൾ രുചിക്കാൻ ഫുഡ്കോർട്ടിലും കയറാം.
വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളുടെ നീണ്ട ശേഖരവുമായി കൺസ്യൂമർ സ്റ്റാൾ, മോട്ടർ വാഹനങ്ങളുടെ വ്യത്യസ്തമായ പ്രദർശനവുമായി ഓട്ടോസോൺ എന്നിവയും മേളയിലെ ആകർഷക ഘടകങ്ങളാണ്. ചെടികളും വിത്തുകളും ലഭ്യമാണ്. ദിവസവും രാത്രി 7 മുതൽ കലാപരിപാടികളുമുണ്ട്.
മേളയിലുള്ള മലയാള മനോരമയുടെ ബുക്ക് സ്റ്റാളിൽ കർഷകശ്രീ വരിസംഖ്യ അടയ്ക്കുന്നവർക്കു 2023ലെ കാർഷിക വിവരങ്ങൾ അടങ്ങിയ ഡയറി സൗജന്യമായി ലഭിക്കും. തൊഴിൽവീഥി, ദി വീക്ക്, സമ്പാദ്യം, വനിത, ആരോഗ്യം, മാജിക്പോട്ട്, കളിക്കുടുക്ക തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ വാർഷിക വരിസംഖ്യ അടയ്ക്കുന്നവർക്കു ആകർഷകമായ ഡിസ്കൗണ്ടും ലഭിക്കുന്നതാണ്.