പുതിയങ്കത്ത് ബസ്സപകടം; പതിനാറു പേർക്ക് പരുക്ക്
Mail This Article
×
ആലത്തൂർ∙ നെന്മാറ റൂട്ടിൽ പുതിയങ്കം തെക്കുമുറി കനാൽവളവിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിലിടിച്ച് മൂന്ന് വിദ്യാർഥികളുൾപ്പെടെ 16 പേർക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് അപകടം. സ്റ്റിയറിങ് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ ബസ് പാതയോരത്തെ ശുദ്ധജല വിതരണ പദ്ധതിയുടെ മതിൽ തകർത്താണ് നിന്നത്. യാത്രക്കാരായ 2 പേരുടെ പല്ല് ഇളകിയിട്ടുണ്ട്.
ഒരാളുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ട്. മറ്റാരുടേയും പരുക്ക് സാരമുള്ളതല്ല. ആലത്തൂരിൽ നിന്ന് നെന്മാറയിലേക്ക് പോകുകയായിരുന്ന ബസ്.
പല്ലാവൂർ പെരിഞ്ചേരി പരമേശ്വരൻ (50), കയറാടി കല്ലമ്പറമ്പ് റഷീദ് (53), മേലാർകോട് കുന്നുംപറമ്പ് വീട് സഹദേവൻ (65), മേലാർകോട് താഴേക്കോട്ടുകാവ് അസ്ന മൻസിൽ അസ്ന (21), സഹോദരൻ അനസ് (18), മേലാർകോട് ഇരട്ടക്കുളം നടരാജന്റെ ഭാര്യ സുന്ദരി (60), ഇരട്ടക്കുളം ജയകൃഷ്ണന്റെ മകൾ അഞ്ജന (17), കരിങ്കുളം പ്ലായങ്കാട് മാധവന്റെ മകൾ ആദിത്യ (20), നെന്മാറ കണിമംഗലം ആലക്കൽ രാധാകൃഷ്ണന്റെ മകൾ അനിത (25), ഇരട്ടക്കുളം പ്രഭാകരന്റെ മകൾ ആതിര (16), എലവഞ്ചേരി കുന്നിൽ വീട് ചന്ദ്രന്റെ ഭാര്യ രുക്മിണി (57), എടങ്ങറകുന്ന് സുബ്രഹ്മണ്യന്റെ ഭാര്യ ലക്ഷ്മി (50), കരിങ്കുളം കുന്ന് സ്വാമിനാഥന്റെ ഭാര്യ ഗീത (45), കരിങ്കുളംകുന്ന് ഉണ്ണിക്കൃഷ്ണന്റെ ഭാര്യ സുജാത (40) എന്നിവർക്കാണ് പരുക്കേറ്റത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.