സിപിഎം അധികാര ലഹരിയിൽ: ഡോ.കെ.എസ്.രാധാകൃഷ്ണൻ
Mail This Article
പറളി ∙ അധികാര ലഹരിയിലുള്ള സിപിഎമ്മിന്റെ ആർഭാടത്തിന്റെ ഒടുവിലത്തെ തെളിവാണ് യുവനേതാക്കൾ ദിവസം 6,000 രൂപവരെ വാടക നൽകി റിസോർട്ടുകളിൽ താമസിക്കുന്നതെന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്.രാധാകൃഷ്ണൻ. പാർട്ടിയുടെ സമ്പൂർണ ജില്ലാ സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ നശിപ്പിക്കാൻ ശ്രമിച്ച പാക്കിസ്ഥാൻ പ്രസിഡന്റ് പർവേഷ് മുഷറഫ് മഹാനാണെന്ന് എഴുതുന്ന സ്ഥിതിയിലേക്കു കോൺഗ്രസുകാർ അധഃപതിച്ചു. സിപിഎം നേരത്തേതന്നെ ഇന്ത്യാവിരുദ്ധരാണ്. സംസ്ഥാനത്തു പാർട്ടിയിൽ വോട്ടുചോർച്ച ഉണ്ടാകരുത്. അടുത്ത ലോക്സഭയിൽ പാലക്കാട് നിന്ന് ബിജെപിക്കു പ്രതിനിധിയുണ്ടാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, സംസ്ഥാന ട്രഷറർ ഇ.കൃഷ്ണദാസ്, ജില്ലാ ജനറൽ സെക്രട്ടറി പി.വേണുഗോപാലൻ. എ.കെ.ഒാമനക്കുട്ടൻ, ദേശീയ സമിതി അംഗങ്ങളായ വി.രാമൻകുട്ടി, എൻ.ശിവരാജൻ, മേഖല പ്രസിഡന്റ് വി.ഉണ്ണിക്കൃഷ്ണൻ, സംഘടന സെക്രട്ടറി കെ.പി. സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറി എ.കെ.ഓമനക്കുട്ടൻ, ജില്ലാ ഉപാധ്യക്ഷൻമാരായ കെ.വി.ജയൻ, പി.ജയൻ, സംസ്ഥാന സമിതി അംഗം പ്രമീള ശശിധരൻ, ജില്ലാ സെക്രട്ടറി കെ.സുമതി, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് പി.സത്യഭാമ, ഐടി സെൽ ജില്ലാ കൺവീനർ രംഗിൻ രാജ്, കെ.സുജിത് തുടങ്ങിയവർ പ്രസംഗിച്ചു.
ബിജെപി ജില്ലാ കമ്മിറ്റി യോഗത്തിൽ, കൂടിയാലോചനയില്ലാതെ സംഘടനയിൽ ചില നേതാക്കൾ നിയമനങ്ങളും തീരുമാനങ്ങളും നടത്തുന്നുവെന്ന ആരോപണത്തിൽ വാഗ്വാദമുണ്ടായെന്നാണു സൂചന. മുതലമട പഞ്ചായത്ത് പ്രശ്നത്തിൽ പ്രവർത്തകരെ സസ്പെൻഡ് ചെയ്ത നടപടി സംബന്ധിച്ച് അവിടെ നിന്നെത്തിയ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമായി ചർച്ചചെയ്തു.