ADVERTISEMENT

പാലക്കാട് ∙ ബാങ്കിൽ നിന്നു ജപ്തി നോട്ടിസ് ലഭിച്ചതിനു പിന്നാലെ ഗൃഹനാഥനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കള്ളിക്കാട് പള്ളിപ്പുറം കളത്തിൽപറമ്പിൽ കെ.എം.അയൂബ് (58) ആണു മരിച്ചത്. ഇന്നലെ പുലർച്ചെ നാലോടെയാണ് അയൂബിനെ തൂങ്ങിമരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്.

ബന്ധുവിന്റെ ബിസിനസ് ആവശ്യത്തിനായി വീട് ഉൾപ്പെടെ പണയപ്പെടുത്തി അയൂബ് 2013ൽ ബാങ്കിൽ നിന്നു വായ്പ എടുത്തിരുന്നതായി വീട്ടുകാർ പറഞ്ഞു. പല ഘട്ടങ്ങളിലായി 80 ലക്ഷം രൂപയാണു വായ്പ എടുത്തത്. തിരിച്ചടവു മുടങ്ങിയതോടെ ജപ്തി നോട്ടിസ് ലഭിച്ചു. പലിശ ഉൾപ്പെടെ 1.30 കോടി രൂപയാണു തിരിച്ചടയ്ക്കേണ്ടത്. പണം കൈപ്പറ്റിയ ബന്ധു അതു തിരികെ നൽകാൻ തയാറായില്ലെന്നും ഇതോടെ അയൂബ് മാനസിക സംഘർഷത്തിലായിരുന്നുവെന്നും വീട്ടുകാർ പറഞ്ഞു. 

എന്നാൽ, അത്രയും വലിയ തുക വാങ്ങിയിട്ടില്ലെന്നാണു ബന്ധുവിന്റെ വാദം. സൗത്ത് പൊലീസ് കേസെടുത്തു.ഭാര്യ: ആർ.ഹാജിറ. മക്കൾ: ഹർഷാദ്, അനീഷ, ആരിഷ. മരുമക്കൾ: റിയാസ്, മൻസൂർ, നഫി മുഹ്റം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com