ADVERTISEMENT

പാലക്കാട് ∙ സസ്യങ്ങളെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചു യുഎസിൽ ഇന്റേൺഷിപ് നടത്താൻ അവസരം ലഭിച്ച് പെരുവെമ്പ് സ്വദേശിനി ആർ.രേഷ്മ. ചെലവുകൾ എല്ലാം സർക്കാർ വഹിക്കും എന്നതിനു പുറമേ 5.40 ലക്ഷം രൂപ സ്റ്റൈപൻഡ് കൂടി ലഭിക്കും ഈ മിടുക്കിക്ക്. കർണാടക ശിവമോഗ അഗ്രികൾചർ സർവകലാശാലയിലെ അവസാന വർഷ ബിഎസ്​സി അഗ്രികൾചർ വിദ്യാർഥിയാണ് രേഷ്മ. യുഎസ്എ കൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഇന്റേൺഷിപ്പിന് അവസരം നേടിയ ഏക മലയാളിയാണ്. 

നാഷനൽ അഗ്രികൾചറൽ ഹയർ എജ്യുക്കേഷൻ പ്രോജക്ടിന്റെ  ഇൻസ്റ്റിറ്റ്യൂഷനൽ ഡവലപ്മെന്റ് പ്രോഗ്രാം വഴിയാണ് ഇന്റേൺഷിപ്പിന് അവസരം ലഭിച്ചത്. വേൾഡ് ബാങ്കിന്റെ സഹായത്തോടെയാണു പദ്ധതി. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, അഭിമുഖം, ഗ്രൂപ്പ് ചർച്ച, യൂണിവേഴ്സിറ്റി പരീക്ഷകളിലെ മികവ്, ഗവേഷണ താൽപര്യം എന്നിവ പരിഗണിച്ചാണു തിരഞ്ഞെടുപ്പ് നടത്തിയത്. സസ്യങ്ങളിൽ ഉണ്ടാവുന്ന രോഗങ്ങളെക്കുറിച്ചാണു രേഷ്മ പഠനം നടത്തുന്നത്. ചെടികളിലെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനു ജീനുകളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും പഠിക്കുന്നുണ്ട്. റിട്ട.പിഡബ്ല്യുഡി ജീവനക്കാരൻ വി.രാമചന്ദ്രന്റെയും പി.ജിഷയുടെയും മകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com