ADVERTISEMENT

കണ്ണാടി ∙ കാഴ്ചപ്പറമ്പ് ജംക്‌ഷനിൽ ഇന്നലെ 1.40നു മൂന്നു ലോറികൾ അപകടത്തിൽപ്പെട്ടു. ആളപായമില്ല. കുഴൽമന്ദം ഭാഗത്തുനിന്നു കോയമ്പത്തൂർ ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയും പാത്തിക്കൽ ഭാഗത്തു നിന്നും പാലക്കാട്ടേയ്ക്കുള്ള ഹൈവേയിൽ കയറുകയായിരുന്ന ലോറിയും ഇടിച്ചാണ് അപകടം.  കോയമ്പത്തൂർ ഭാഗത്തേയ്ക്കു പോവുകയായിരുന്ന ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി ഡീസൽ റോഡിലൊഴുകി. അൽപസമയത്തിനുശേഷം  കുഴൽമന്ദം ഭാഗത്തു നിന്നു പാലക്കാട് ഭാഗത്തേയ്ക്കു പോവുകയായിരുന്ന പാൽകയറ്റിയ ടാങ്കർ  റോഡിൽ പരന്ന ഡീസലിൽ നിയന്ത്രണം തെറ്റി ഡിവൈഡറിൽ കയറി.  രണ്ടാഴ്ചയ്ക്കുള്ളിൽ ഇതേ സ്ഥലത്ത് നാലാമത്തെ അപകടമാണിത്.  

നാലപകടങ്ങളും ഡ്രൈവർമാരുടെ അശ്രദ്ധയും ധൃതിയും മൂലമാണെന്നാണ് പൊലീസ് പറയുന്നത്. ഇത് സ്ഥിരം അപകടമേഖലയാണ്. ദേശീയപാത മുറിച്ചു കടക്കുന്ന റോഡിന് ഇരുവശത്തെയും റോഡിന്റെ താഴ്ചമൂലമാണ് അപകടമുണ്ടാവുന്നതെന്ന് ആരോപണമുയർന്നിരുന്നു. ദേശീയപാതയിലൂടെ കടന്നു പോവുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തതാണ് അപകടങ്ങൾ ഉണ്ടാകുന്നതെന്ന വിലയിരുത്തലിൽ റോഡിന് പൊക്കം കൂട്ടിയിരുന്നു. അപകടമരണങ്ങളും കുറഞ്ഞിരുന്നു. എന്നാൽ അടുത്തകാലത്തായി  അപകടങ്ങൾ ആവർത്തിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com