കേരള ബാങ്ക് ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്
Mail This Article
പാലക്കാട് ∙ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ (ബെഫി) നേതൃത്വത്തിൽ ജീവനക്കാർ സെപ്റ്റംബർ 8ന് പണിമുടക്കും. പണിമുടക്കിന് മുന്നോടിയായി ഓഗസ്റ്റ് 4ന് കേരള ബാങ്ക് ആസ്ഥാനത്തിനു മുന്നിൽ രാപകൽ സമരം നടത്തും. ജില്ലാ കൺവൻഷൻ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ പി.വി.ജയദേവ് സമര പ്രഖ്യാപന രേഖ അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി.ടി രവീന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി എൽ.സിന്ധൂജ, ജില്ലാ സെക്രട്ടറി എ.രാമദാസ്, വി.പി.ഷീന എന്നിവർ പ്രസംഗിച്ചു.
ആവശ്യങ്ങൾ
∙ഒഴിഞ്ഞു കിടക്കുന്ന മുഴുവൻ തസ്തികകളിലേക്കു അടിയന്തരമായി നിയമനം നടത്തുക.
∙പിഎസ്‌സി വഴിയുള്ള നിയമനം വൈകുന്നതിനാൽ താൽക്കാലികമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുക.
∙ട്രാൻസ്ഫർ പോളിസിയിലെ അശാസ്ത്രീയ വ്യവസ്ഥകൾ തിരുത്തുക.
∙ അന്യായമായ സ്ഥലം മാറ്റങ്ങൾ തിരുത്തുക.
∙ഉച്ചഭക്ഷണത്തിനുള്ള സമയം നിഷേധിച്ച ഉത്തരവു പിൻവലിക്കുക.
∙2017ലെ ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകത പരിഹരിക്കുക.
∙കുടിശികയായ ക്ഷാമബത്ത അനുവദിക്കുക.
∙ജില്ലാ തല പിഎഫ് ട്രസ്റ്റും, വെൽഫെയർ ഫണ്ട് ബോർഡും ഇല്ലാതായതിനാൽ സംസ്ഥാന തലത്തിലുള്ള ട്രസ്റ്റും ബോർഡും രൂപീകരിക്കുക.