കടമ്പൂരിൽ കൗതുകമായി പറക്കും അണ്ണാന്റെ കുഞ്ഞ്
Mail This Article
×
ഒറ്റപ്പാലം ∙ അമ്പലപ്പാറ കടമ്പൂരിൽ പറക്കും അണ്ണാന്റെ (ഫ്ലയിങ് സ്ക്വിറൽ) കുഞ്ഞിനെ കണ്ടെത്തിയതു കൗതുകക്കാഴ്ചയായി. നാട്ടിൽ അപൂർവമായി മാത്രം കാണപ്പെടുന്ന ജീവിയാണിത്. കടമ്പൂർ ചെമ്പൻതൊടി വിജയചന്ദ്രന്റെ വീട്ടുവളപ്പിലായിരുന്നു പറക്കും അണ്ണാൻ. അണ്ണാന്റെ മുഖത്തോട് സാദൃശ്യമുള്ള കുഞ്ഞിന് ചെറിയ ചിറകുകളുണ്ട്.
എലിയുടേതിനു സമാനമാണു വാൽ. ആദ്യം ഇത് ഏതു ജീവിയാണെന്ന് ആർക്കും മനസ്സിലായില്ല. വനംവകുപ്പ് അധികൃതരെത്തിയാണു പറക്കും അണ്ണാനാണെന്നു സ്ഥിരീകരിച്ചത്. പിന്നീടു വനപാലകർ ഇതിനെ കൊണ്ടുപോയി. പറക്കും അണ്ണാനെപ്പോലുള്ള ജീവികളെ അപൂർവമായി മാത്രമേ കാണാറുള്ളൂവെന്നു മൃഗസംരക്ഷണ വകുപ്പും അറിയിച്ചു.
English Summary: Baby squirrel flying curiously in Kadampur
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.