ADVERTISEMENT
തൃത്താല ∙ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നെൽക്കൃഷി തുടങ്ങി. കാലിക്കറ്റ് സർവകലാശാല എൻഎസ്എസ് ഡിപ്പാർട്മെന്റ് നടപ്പാക്കുന്ന ‘വിത്തു സുരക്ഷയിലൂടെ ഭക്ഷ്യ സുരക്ഷയിലേക്ക്’  പദ്ധതിയുടെ ഭാഗമായി ആരംഭിച്ച നെൽക്കൃഷി പട്ടിത്തറ ഗ്രാമ പഞ്ചായത്ത് അധ്യക്ഷൻ പി.ബാലൻ വിത്തു വിതച്ച് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.എ.ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ കെ.പി.ഐശ്വര്യ, എൻ.രമേശ്, എസ്.കെ.ഷൈജൻ, ഇ.റിനോ എന്നിവർ പ്രസംഗിച്ചു. കൂറ്റനാട് തൊഴുക്കാട് പാടശേഖരത്തിലാണു കൃഷി ചെയ്യാനുള്ള നിലം ഒരുക്കിയിരിക്കുന്നത്. അപൂർവയിനം നെൽവിത്തുകളുടെ സംരക്ഷണം എന്നതിലുപരി പുതുതലമുറയ്ക്കു കൃഷിയിൽ താൽപര്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com