ADVERTISEMENT

തച്ചനാട്ടുകര ∙ സ്വാതന്ത്ര്യ സമരകാലത്തിന്റെ ഓർമകൾ അയവിറക്കി നാട്ടുകൽ പൊലീസ് സ്റ്റേഷൻ. 1912ൽ നാട്ടുകൽ ചാർജിങ് സ്റ്റേഷന്‍ ആയാണ് ആരംഭം. 1921ലെ ഖിലാഫത്ത് കലാപ സമയത്ത് ഔട്ട്പോസ്റ്റായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനു കലാപകാരികൾ തീയിട്ടിരുന്നു. ആലിക്കൽ അപ്പുണ്ണി നായരായിരുന്നു ആ സമയം പാറാവുകാരനായി ജോലി ചെയ്തിരുന്നത്.

ലഹളക്കാർ ഇദ്ദേഹത്തോടു താക്കോൽ ചോദിക്കുകയും പിന്നീടു കെട്ടിടം തകർത്തു കയ്യാമങ്ങളും ലാത്തികളും എടുത്തുകൊണ്ടു പോവുകയം ചെയ്തതായി വിവിധ ചരിത്ര രേഖകൾ പറയുന്നു. തോക്കുകൾ സൂക്ഷിച്ചിരുന്നതു പെരിന്തൽമണ്ണയിലാണ്. ഈ കെട്ടിടം പുനർനിർമിച്ചാണ് 1926ൽ സ്റ്റേഷന്‍ ആക്കി മാറ്റിയത്. ലഹളയിൽ നേരിട്ടു പങ്കെടുത്തവരെയും സഹായികളെയും പിന്നീടു പട്ടാളം പിടികൂടി നാട്ടുകല്ലിലെ ബംഗ്ലാവില്‍ വച്ചു വിചാരണ ചെയ്ത് ആൻഡമാനിലേക്കു നാടുകടത്തി. 1999ൽ സ്റ്റേഷനു പുതിയ കെട്ടിടം നിലവിൽ വന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com