ADVERTISEMENT

മീനാക്ഷിപുരം ∙ പൊള്ളാച്ചി കോവിൽപാളയത്ത്, പെട്ടെന്നു ബ്രേക്കിട്ട ലോറിക്കു പിന്നിൽ കാറിടിച്ചു മലയാളികളായ അച്ഛനും മകനും മരിച്ചു. മീനാക്ഷിപുരം മൂലത്തറ സ്വദേശിയും അമ്മൻ എർത്ത് മൂവേഴ്സ് ഉടമയുമായ പരമേശ്വരൻ (48), മകൻ മോഹിന്ദ് (21) എന്നിവരാണു മരിച്ചത്. പരമേശ്വരന്റെ ഭാര്യ ചിത്രയ്ക്കു നിസ്സാര പരുക്കുണ്ട്. വർഷങ്ങളായി പൊള്ളാച്ചിയിൽ താമസിക്കുന്ന ഇവർ മോഹിന്ദിന്റെ മെഡിക്കൽ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ടു ബെംഗളൂരുവിൽ പോയി പൊള്ളാച്ചിയിലെ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.

തടി കയറ്റി പോകുകയായിരുന്ന ലോറി പെട്ടെന്നു ബ്രേക്കിട്ടപ്പോൾ കാർ പിന്നിൽ ഇടിക്കുകയായിരുന്നു വെന്നു പൊലീസ് പറഞ്ഞു. ലോറിയിൽ നിന്നുള്ള തടി തെറിച്ചു കാറിനുള്ളിലേക്ക് ഇടിച്ചു കയറി. കാർ വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. ചിത്ര പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. മോഹിന്ദാണു കാർ ഓടിച്ചിരുന്നത്. ഇളയ മകൾ അക്ഷത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com