ADVERTISEMENT

പാലക്കാട് ∙ സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാ പരീക്ഷ എഴുതാൻ ഇത്തവണ 311 ആശാവർക്കർമാരും. ഇന്നലെ ആരംഭിച്ച തുല്യതാ പരീക്ഷയിലാണ് ആശാവർക്കർമാർ പരീക്ഷ എഴുതാൻ എത്തിയത്. സാമൂഹിക നീതി വകുപ്പിന്റെ ഇടപെടലിലൂടെയാണ് ആശാവർക്കർമാർ മുടങ്ങിപ്പോയ പഠനം പുനരാരംഭിച്ചത്. ഇവരുടെ പഠനച്ചെലവും പരീക്ഷാ ഫീസായ 750 രൂപയും സാമൂഹികനീതി വകുപ്പാണു വഹിച്ചത്.

പരീക്ഷയ്ക്ക് 2580 പേരാണ് ജില്ലയിൽ റജിസ്റ്റർ ചെയ്തത്. ഇതിൽ 2140 പേരും സ്ത്രീകളാണ്. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട 435 പേരും പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട 22 പേരും പരീക്ഷ എഴുതുന്നുണ്ട്. ഇവരുടെ പഠനച്ചെലവ് വഹിക്കുന്നതു പട്ടികജാതി പട്ടികവർഗ വികസന വകുപ്പാണ്. ആശാവർക്കർമാർക്കു സൗജന്യമായി പഠനത്തിനുള്ള അവസരം ഒരുക്കുന്നത് ഇതാദ്യമാണ്.

ജനപ്രതിനിധികളും 55 വയസ്സിനു മുകളിലുള്ളവരും പരീക്ഷ എഴുതുന്നുണ്ടെന്നു സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡോ.മനോജ് സെബാസ്റ്റ്യൻ പറഞ്ഞു. ഐഇഡി പഠിതാക്കൾക്കു സ്ക്രൈബിന്റെ സഹായത്തോടെ പരീക്ഷ എഴുതാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 20 വരെ ദിവസവും ഉച്ചയ്ക്കു ശേഷം 1.30 മുതലാണു പരീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com