ശബ്ദമലിനീകരണം : 6 വാഹനങ്ങൾ പിടികൂടി
Mail This Article
×
ഒറ്റപ്പാലം∙ ശബ്ദമലിനീകരണം കണ്ടെത്താൻ മോട്ടർ വാഹന വകുപ്പ് ഡെസിബൽ മീറ്റർ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ പിടിവീണത് 6 വാഹനങ്ങൾക്ക്. 4 ബൈക്കുകളും 2 സ്വകാര്യ ബസുകളുമാണു കുരുങ്ങിയത്. വാഹനങ്ങൾക്കു 2000 രൂപ വീതം പിഴ ചുമത്തിയതായി മോട്ടർ വാഹന വകുപ്പ് അറിയിച്ചു.
നിശ്ചിത അളവിൽ കൂടുതൽ ശബ്ദം പുറത്തുവിടുന്ന വാഹനങ്ങൾക്കെതിരെയായിരുന്നു നടപടിയെന്നു ജോയിന്റ് ആർടിഒ സി.മോഹനൻ അറിയിച്ചു. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.അനുമോദ്കുമാർ, എം.പി.അജിത്കുമാർ, അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എസ്.രാജൻ, പി.വി.സജീവ് എന്നിവർ ഉൾപ്പെട്ട സംഘമാണു പരിശോധന നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.