കൽക്കണ്ടിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു; വൻ നഷ്ടം
Mail This Article
×
കൽക്കണ്ടി ∙ വൈദ്യുതവേലി തകർത്തെത്തിയ കാട്ടാനക്കൂട്ടം കൽക്കണ്ടിയിൽ വാഴക്കൃഷി നശിപ്പിച്ചു. മേടമ്മൽ മുഹമ്മദലിയുടെ സ്ഥലത്ത് പാണക്കാടൻ അബ്ബാസ് പാട്ടത്തിനു കൃഷിചെയ്തിരുന്ന 1600 കുലച്ച വാഴകളാണു നശിപ്പിച്ചത്. ഇതോടുചേർന്ന് മുഹമ്മദലി കൃഷി ചെയ്ത 5 ഏക്കറിലെ 400 കുലച്ച നേന്ത്രവാഴയും 300 ഞാലിപ്പൂവനും 60 തെങ്ങിൻതൈകളും ആനക്കൂട്ടം നശിപ്പിച്ചു. രണ്ടിടത്തുമായി 8 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വൈദ്യുത വേലിയിലേക്കു മരം തള്ളിയിട്ടാണ് ആനക്കൂട്ടം പറമ്പിൽ കയറിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.