തൊഴിൽ നികുതി വർധന: വ്യാപാരികൾ പ്രതിഷേധിച്ചു
Mail This Article
×
ചിറ്റൂർ ∙ തൊഴിൽ നികുതി വലിയ തോതിൽ വർധിപ്പിച്ചതിനെതിരെ വ്യാപാരികളുടെ പ്രതിഷേധം. 120 മുതൽ 1250 വരെ വിവിധ നിരക്കിൽ അടച്ചുകൊണ്ടിരുന്ന തൊഴിൽ നികുതിയാണ് ഒറ്റയടിക്കു ഭീമമായ തോതിൽ വർധിപ്പിച്ചത്. ഇതു വ്യാപാര മേഖലയ്ക്കു വലിയ പ്രയാസമുണ്ടാക്കുമെന്നു വ്യാപാരികൾ പറഞ്ഞു. നഗരസഭ നിലവിലുള്ള തൊഴിൽ കൂടി നഷ്ടപ്പെടുത്തുന്നതും ചെറുകിട വ്യാപാര മേഖലകളെ തകർക്കുന്നതുമായ സമീപനമാണ് സ്വീകരിക്കുന്നതെന്നു വ്യാപാരികൾ ആരോപിച്ചു. തീരുമാനം പുനഃപരിശോധിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കെവിവിഇഎസ് ചിറ്റൂർ യൂണിറ്റ് പ്രസിഡന്റ് പി.അനീഷ്കുമാർ സെക്രട്ടറി കെ.ബാബു എന്നിവരുടെ നേതൃത്വത്തിൽ വ്യാപാരികൾ ചിറ്റൂർ–തത്തമംഗലം നഗരസഭാധ്യക്ഷ, സെക്രട്ടറി, പ്രതിപക്ഷ നേതാവ് എന്നിവർക്കു പരാതി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.