യുവാവ് തട്ടുകട അടിച്ചു തകർത്തതായി പരാതി
Mail This Article
×
ഒറ്റപ്പാലം∙ റെയിൽവേ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന തട്ടുകട യുവാവ് അടിച്ചു തകർത്തതായി പരാതി. ശീതളപാനീയങ്ങളും ചായയും എണ്ണക്കടികളും വിൽക്കുന്ന കടയിൽ നടന്ന അതിക്രമത്തെക്കുറിച്ച് അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ഉടമ ഒറ്റപ്പാലം ആർഎസ് റോഡ് പാലയ്ക്കാപറമ്പിൽ സുധീർ പാെലീസിനു പരാതി നൽകി. തിങ്കളാഴ്ച രാത്രി പത്തരയോടെയാണു അതിക്രമം. മദ്യലഹരിയിലെത്തിയ യുവാവ് പ്രകോപനം കൂടാതെ ആക്രമിച്ചെന്നാണു പരാതി. ഈ സമയത്തു ജീവനക്കാരൻ മാത്രമാണ് കടയിൽ ഉണ്ടായിരുന്നത്. മരക്കഷണം ഉപയോഗിച്ചാണ് മേശകളും കസേരകളും ചില്ലിൽ നിർമിച്ച അലമാരകളും തകർത്തത്. ശീതള പാനീയങ്ങളും കുപ്പികളും തകർക്കപ്പെട്ട നിലയിലും പാത്രങ്ങൾ പുറത്തേക്കു വലിച്ചിട്ട നിലയിലുമാണ്. നിരീക്ഷണ ക്യാമറയും നശിപ്പിക്കപ്പെട്ടു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ സുധീർ പറഞ്ഞു. പാെലീസ് അന്വേഷണം തുടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.