ADVERTISEMENT

ചിറ്റൂർ ∙ മൈക്രോ ഫിനാൻസ് ജീവനക്കാരിയുടെ ഭീഷണിയെ തുടർന്ന് പൊൽപ്പുള്ളിയിൽ ആത്മഹത്യ ചെയ്ത വത്സലയുടെ വീട് സന്ദർശിച്ച് സംസ്ഥാന യുവജന കമ്മിഷൻ അംഗം ടി.മഹേഷിന്റെ നേതൃത്വത്തിൽ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. വത്സല ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ മൈക്രോ ഫിനാൻസ് ജീവനക്കാർ പോകുകയും ആളുകളുടെ മുന്നിൽ വച്ച് വത്സലയെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി മകൾ പറഞ്ഞു. അതുമൂലം മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും പിന്നീട് ആത്മഹത്യ ചെയ്തതാണെന്നും മൊഴിയിൽ പറയുന്നു. 

 വിഷയമാണ് കേരള യുവജന കമ്മിഷൻ സ്വമേധയാ ഇടപെട്ട് ഭാവിയിൽ മറ്റൊരു കുടുംബത്തിനും ഇതുപോലൊരു സാഹചര്യവും ഉണ്ടാകാൻ പാടില്ലെന്നും വിഷയത്തിൽ പൊലീസ് സമഗ്ര അന്വേഷണം നടത്തണമെന്നും അതിർത്തി പ്രദേശമായ ചിറ്റൂരിലെ അനധികൃത പണമിടപാട് സ്ഥാപനങ്ങളുടെ ലിസ്റ്റ് ജില്ലാ പൊലീസ് മേധാവിയോട് തയാറാക്കി നൽകാൻ ആവശ്യപ്പെടുമെന്ന് യുവജന കമ്മിഷൻ അംഗം   ടി.മഹേഷ് പറഞ്ഞു.  യുവജന കമ്മിഷൻ പാലക്കാട് ജില്ലാ കോ–ഓർഡിനേറ്റർമാരായ വിജീഷ് കണ്ണികണ്ടത്ത്, ശബരീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com