ADVERTISEMENT

തൃത്താല ∙ കണ്ണനൂരിൽ സുഹൃത്തുക്കളായ രണ്ടുപേർ കൊല്ലപ്പെട്ട കേസിൽ പ്രധാന തെളിവായ കത്തി കണ്ടെടുത്തു. പ്രതി ഓങ്ങല്ലൂർ കൊണ്ടൂർക്കര പറമ്പിൽ വീട്ടിൽ മുസ്തഫയെ (27) സംഭവസ്ഥലത്തെത്തിച്ചു നടത്തിയ തെളിവെടുപ്പിലാണു കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെടുത്തത്. മുങ്ങൽ വിദഗ്ധരെ എത്തിച്ചാണു ഭാരതപ്പുഴയിലെ കണ്ണനൂർ കയത്തിൽ നിന്നു പൊലീസ് ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ കത്തി പുറത്തെടുത്തത്. ഇന്നലെ വൈകിട്ടു വൻ പൊലീസ് സുരക്ഷയിൽ നടന്ന തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. അൻസാറിനെയും അഹമ്മദ് കബീറിനെയും കൊലപ്പെടുത്തിയ രീതിയും സ്ഥലവും മുസ്തഫ പൊലീസിനു വിവരിച്ചു കൊടുത്തു. ഇരുവരെയും ആക്രമിച്ച ശേഷം കത്തി പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് മുസ്തഫ പൊലീസിനോടു പറഞ്ഞു. മെലെ പട്ടാമ്പിയിലെ ഒരു കടയിൽ നിന്നാണു മുസ്തഫ കത്തി വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ചൂണ്ടയിടാൻ പോകുമ്പോൾ ഇര മുറിക്കാൻ എന്നു സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ചാണ് മുസ്തഫ കത്തി സൂക്ഷിച്ചത്.

English Summary:

A knife, which is the main evidence in the case of the murder of two friends in Kannannur, has been recovered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com