ADVERTISEMENT

പട്ടാമ്പി ∙ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ മൊബൈല്‍ അഡിക്ഷന്‍ അതിതീവ്രമായി വര്‍ധിക്കുന്നു. പാലക്കാട്, മലപ്പുറം ജില്ലകളിലെ തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ നടത്തിയ ക്യാമ്പില്‍ പങ്കെടുത്ത കൗമാരകാല പ്രായക്കാരില്‍ 84 % പേരും അനാരോഗ്യകരമായ രീതിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഉള്ളവരാണെന്ന് കണ്ടെത്തല്‍. ഇതില്‍ തന്നെ 30 ശതമാനം പേര്‍ ഗൗരവമായ ഇടപെടല്‍ ആവശ്യമുള്ള അതിതീവ്രമായ അഡിക്ഷന് വിധേയരായവരാണ്. കുട്ടികളിലെ ഓര്‍മ്മക്കുറവ്, ശ്രദ്ധക്കുറവ്, പഠനത്തില്‍ താല്പര്യം ഇല്ലായ്മ, ദേഷ്യം, വാശി എന്നിവയുടെ  സ്വാധീനമായും മൊബൈല്‍ ഫോണ്‍ ഉപയോഗം സ്ഥിരീകരിച്ചു. 

മൈന്‍ഡ്ഗുരു 'ഇഷ്ടബാല്യം' പദ്ധതിയുടെ ഭാഗമായി കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗവും അവരുടെ ശ്രദ്ധ ഓര്‍മ്മ പഠനം സ്വഭാവം എന്നിവയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ചെലുത്തുന്ന സ്വാധീനവും കണ്ടെത്താന്‍ മൈന്‍ഡ് ഗുരു സൈക്കോളജിക്കല്‍ സര്‍വീസസ് ആണ് സ്‌കൂളുകളില്‍ ഏക ദിന ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. വിദഗ്ധ സൈക്കോളജിസ്റ്റുകള്‍ സ്‌കൂളുകളില്‍ ഓരോ വിദ്യാര്‍ഥിയുമായും നേരിട്ടു നടത്തിയ സൈക്കോളജിക്കല്‍ അസ്സസ്‌മെന്റിലൂടെയാണ് വിവരങ്ങള്‍ ശേഖരിച്ചത്.

കുട്ടികളുടെ രക്ഷിതാക്കളുമായി സഹകരിച്ച് മൊബൈല്‍ അഡിക്ഷനില്‍ നിന്ന് മോചിപ്പിച്ചെടുക്കുകയും പഠനത്തിലേക്കും ഇഷ്ടപ്പെട്ട കരിയറിലേക്കും അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയുമാണ് ക്യാമ്പിന്റെ ലക്ഷ്യം. ഇതിനായി മൈന്‍ഡ്ഗുരു സൈക്കോളജിസ്റ്റുകളുടെ നേതൃത്വത്തില്‍ 'ഇഷ്ട ബാല്യം-ഫോക്കസ് ചാമ്പ്' എന്ന ട്രെയിനിങ് പ്രോഗ്രാമും സംഘടിപ്പിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com