ADVERTISEMENT

എലപ്പുള്ളി ∙ പാടവരമ്പത്തു നിൽക്കുമ്പോൾ ആകാശത്തിലൂടെ പറന്നു പോവുന്ന വിമാനത്തെ നോക്കി 75 വയസ്സുകാരി പാപ്പാത്തിയമ്മ മനസ്സിൽ വർഷങ്ങളായി സൂക്ഷിച്ച ആ സ്വപ്നം വീണ്ടും വീണ്ടും ഉള്ളിലേക്കു കൊണ്ടു വരുമായിരുന്നു. എന്നെങ്കിലും ഒരിക്കൽ വിമാനത്തിൽ പറക്കണം. ആ അമ്മയുടെ വർഷങ്ങളായുള്ള സ്വപ്നം സഫലമായ ദിവസമായിരുന്നു ഇന്നലെ. 

 കൂടെ എലപ്പുള്ളി പുഞ്ചപ്പാടത്തെ ‘ഹരിതം കുടുംബശ്രീ’ യൂണിറ്റിലുള്ള മുഴുവൻ വീട്ടമ്മമാരുടെയും ആഗ്രഹവും പൂർത്തിയായി. വർഷങ്ങൾ നീണ്ട തയാറെടുപ്പിനൊടുവിലാണ് അവരൊരുമിച്ചു അവരുടെ സ്വപ്നം യാഥാർഥ്യമാക്കിയത്. പുഞ്ചപ്പാടം ‘ഹരിതം’ കുടുംബശ്രീ യൂണിറ്റിലെ 18 പേരടങ്ങുന്ന സംഘമാണു കോയമ്പത്തൂരിൽ നിന്നു ചെന്നൈയിലേക്കു വിമാനയാത്ര നടത്തിയത്. 

 ഇതിനായി ഒരാളിൽ നിന്നു 6000 രൂപ വീതമാണു ചെലവായത്. കുടുംബശ്രീ സ്വയം സംഘം വായ്പ പദ്ധതികളിലൂടെയും മറ്റുമാണു ഇതിനുള്ള തുക ഇവർ കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ കോയമ്പത്തൂരിലെത്തിയ ഇവർ വിമാന മാർഗം രാവിലെ ഏഴരയോടെ ചെന്നൈയിലെത്തി. തുടർന്നു ചെന്നൈയിലെ ക്ഷേത്രങ്ങളും മഹാബലിപുരവും മറീന ബീച്ചും ഉൾപ്പെടെ ചുറ്റി കറങ്ങി. രാത്രി ട്രെയിൻ മാർഗം ചെന്നൈയിൽ നിന്നു മടങ്ങിയ സംഘം ഇന്നലെ രാവിലെ പാലക്കാട്ടെത്തി. കുടുംബശ്രീ യൂണിറ്റ് ഭാരവാഹികളായ സൗദാമിനി രഘു, സി.സുജിന, എ.ശശിലേഖ എന്നിവരാണു യാത്രയ്ക്കു നേതൃത്വം നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com