ADVERTISEMENT

നെന്മാറ ∙ പ്രതിസന്ധികളെ ഊർജമാക്കി വിജയങ്ങൾ എത്തിപ്പിടിക്കാൻ നെന്മാറ ഗവ.ബോയ്സ് ഹൈസ്കൂളിലെ കുട്ടികൾക്ക് ആരും പഠിപ്പിച്ചു കൊടുക്കേണ്ട; അവരുടെ പ്രിയപ്പെട്ട രാധ ടീച്ചർ മാതൃകയായി മുന്നിലുണ്ട്. സ്കൂളിലെ ഹിന്ദി അധ്യാപികയാണ് എ.എസ്.രാധ. സാമൂഹികനീതി വകുപ്പ് ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ചു ജില്ലാതലത്തിൽ നടത്തുന്ന കലാ–കായിക മത്സരത്തിൽ ‘നോൺസ്റ്റോപ് ജേതാവ്’ എന്നു പറയാം. ഇഷ്ട ഇനങ്ങളായ ഷോട്പുട്ടിലും ഹിന്ദി പ്രസംഗ മത്സരത്തിലും ഇക്കുറിയും ഒന്നാമതെത്തിയതോടെ, തുടർച്ചയായ 18–ാം വർഷമാണു ടീച്ചർ ഈയിനങ്ങളിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ ദിവസം ധോണി ലീഡ്സ് കോളജിലായിരുന്നു ഭിന്നശേഷി കലാകായിക മേള.

ഹിന്ദി കവിതാ രചനയിലും ഹിന്ദി ലളിതഗാനത്തിലും പലതവണ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. ആദ്യകാലത്ത് ഓട്ടത്തിലും നടത്ത മത്സരത്തിലുമെല്ലാം സജീവമായിരുന്നു. പിന്നീടു ഷോട്പുട്ടിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചു. തിരുവഴിയാട് ചിറപ്പുറം വീട്ടിൽ സി.എസ്.നാരായണനാണു ഭർത്താവ്. ഒരു മകൻ ശങ്കരനാരായണൻ അയിലൂർ എസ്എം എച്ച്എസിൽ ഹിന്ദി അധ്യാപകൻ. മറ്റൊരു മകൻ കൃഷ്ണൻ ബിഎ ഹിന്ദി വിദ്യാർഥിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com