ADVERTISEMENT

ഒറ്റപ്പാലം ∙ മായന്നൂർ പാലം റോഡിലെ പരിസ്ഥിതി സൗഹൃദ പ്രദേശത്തു മാലിന്യങ്ങൾ കുന്നുകൂടുന്നു. നൂറുകണക്കിനു മുളകളും ഇതര വൃക്ഷങ്ങളും നട്ടുവളർത്തിയ പ്രദേശത്താണു പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത്. നഗരസഭാ റിട്ട. ഉദ്യോഗസ്ഥനും പരിസ്ഥിതി പ്രവർത്തകനുമായ യു.അയ്യപ്പൻ 2013ൽ നട്ടുവളർത്തിയതാണു ഈ പ്രദേശത്തുള്ള മുളങ്കൂട്ടങ്ങളും വിവിധയിനം മരങ്ങളും. 

വയൽ പ്രദേശത്തു മണ്ണിട്ടുയർത്തി നിർമിച്ചതാണു മായന്നൂർ പാലത്തിന്റെ അപ്രോച്ച് റോഡ്. കഴിഞ്ഞ രണ്ടു പ്രളയങ്ങളെയും അതിജീവിച്ചത് ഇവിടെ നട്ടുവളർത്തിയ മുളങ്കൂട്ടങ്ങളുടെ വേരുറപ്പിലാണ്. മാലിന്യങ്ങൾ തള്ളുന്നതിനു പുറമേ, അനുവാദമില്ലാതെ മുളകൾ വെട്ടിക്കൊണ്ടു പോകുന്നുമുണ്ട്. പൊതുമരാമത്ത് ബ്രിജസ് വിഭാഗത്തിന്റെ അധീനതയിലുള്ള പ്രദേശത്താണു നാഥനില്ലാത്ത അവസ്ഥ. ഇവിടെ എത്ര മുളകളും ഇതര മരങ്ങളും ഉണ്ടെന്നു തിട്ടപ്പെടുത്തി പൊതുമരാമത്ത് റജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം പോലും സംശയത്തിലാണ്. മാലിന്യം പാതയോരത്തു തള്ളുന്നതു കർശനമായി തടയുന്നതിനു നഗരസഭയുടെ ഇടപെടലും അനിവാര്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com