നാട്യലാസ്യത്തിൽ രാപ്പാടി
Mail This Article
പാലക്കാട് ∙ രാപ്പാടിയെ നാട്യലാസ്യത്തിലാഴ്ത്തി സ്വരലയ നൃത്ത സംഗീതോത്സവം ‘സമന്വയം’ നാലാം നാൾ. വയലാർ രാമവർമ്മയുടെ കൊച്ചുമകൾ ഡോ.രേവതി വയലാർ അതരിപ്പിച്ച ഭരതനാട്യവും മാളവിക മേനോൻ അവതരിപ്പിച്ച മോഹിനിയാട്ടവുമാണ് അരങ്ങിനെ ഉണർത്തിയത്. മലയമാരുതം രാഗത്തിൽ ആദിതാളത്തിൽ ‘ആണ്ടാൾ കൗത്തുവത്തോടെയാണ്’ രേവതി നൃത്തം ആരംഭിച്ചത്.പിന്നീട് ആദിതാളത്തിൽ തന്നെ ഹമാസ് രാഗത്തിൽ 'മാതേ മലദ്വാജ പാണ്ഡ്യ സഞ്ചാതെ.' എന്ന് തുടങ്ങുന്ന വർണം. വയലാർ– ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന കുന്നുംപുറത്തൊരു മിന്നലാട്ടം എന്ന താരാട്ടിന്റെ നൃത്താവിഷ്കാരം എന്നിവയും ഭാവവൈവിധ്യങ്ങളാൽ സമ്പന്നമായി.
ഡോ.ബാലമുരളീ കൃഷ്ണ ചിട്ടപ്പെടുത്തിയ ശുദ്ധ നൃത്തത്തിനു പ്രാധാന്യമുള്ള തില്ലാനയോടെയാണ് ഡോ.രേവതി വയലാർ ഭരതനാട്യം അവസാനിപ്പിച്ചത്. ഒരേ സമയം സംഗീതത്തിന്റെ ആന്തരിക സ്വരങ്ങൾ തേടുന്നതും ഭക്തിയുടെ വ്യത്യസ്ത തലങ്ങൾ കണ്ടെത്തുന്നതുമായ നൃത്താവതരണങ്ങളാണു മാളവിക മോഹിനിയാട്ടത്തിൽ കോർത്തിണക്കിയത്. ഡോ.എസ്.വി.ഷഹാനയുടെ വീണ കച്ചേരിയും നടന്നു.
വേദിയിൽ ഇന്ന്:
വൈകിട്ട് 5:30: ക്രിസ്മസ് ആഘോഷം. മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. തുടർന്നു ചാന്ദ്രയാൻ ടീമിനൊപ്പം സംവാദം ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് മുഖ്യാതിഥിയാകും.ചാന്ദ്രദൗത്യ വിജയ പ്രമേയം ഗായത്രി മധുസൂദനൻ നൃത്താവിഷ്കാരം ‘നിലാ കനവ്’ അരങ്ങിലെത്തും. 6:30: കർണാടക സംഗീത കച്ചേരി.8:30: ശാസ്ത്രീയ കഥക് നൃത്തം