ADVERTISEMENT

കൊല്ലങ്കോട് ∙ രാജ്യത്തെ സുന്ദരഗ്രാമത്തിലെ കർഷകരിൽ നിന്നു കൃഷിരീതികൾ പഠിക്കാൻ യുഎസ് വിദ്യാർഥി സംഘമെത്തി. യുഎസിലെ ഇയോവ സ്റ്റേറ്റ് സർവകലാശാലയിൽ നിന്നുള്ള ഹോർട്ടികൾചർ അവസാനവർഷ ബിരുദ വിദ്യാർഥികളുടെ 14 അംഗ സംഘമാണു കൊല്ലങ്കോട്ടെത്തി കർഷകരുമായി സംവദിച്ചത്. അലിസൺ റോബർട്സൺ, പ്രഫ.അജയ് നായർ എന്നിവരുടെ നേതൃത്വത്തിൽ കൊല്ലങ്കോട്ടെത്തിയ സംഘം ഇവിടത്തെ നെല്ല് ഉൾപ്പെടെയുള്ളവ കൃഷി ചെയ്യുന്നതിന് അവലംബിക്കുന്ന രീതികളെക്കുറിച്ചു കർഷകരുമായി ചർച്ച നടത്തി.

കർഷക കൂട്ടായ്മകളെക്കുറിച്ചും ജൈവ കൃഷിരീതികളെക്കുറിച്ചുമെല്ലാം കർഷകർ അവരുടെ അനുഭവങ്ങൾ പങ്കു വച്ചു. രാജ്യത്തെ 10 സുന്ദര ഗ്രാമങ്ങളിൽ ഇടംപിടിച്ച കൊല്ലങ്കോട് പഞ്ചായത്തിലെ സീതാർകുണ്ട്, ചിങ്ങംചിറ, പാലകപ്പാണ്ടി, താമരപ്പാടം എന്നിവിടങ്ങളിലെ കൃഷിയിടങ്ങൾ കാണുന്നതിനൊപ്പം ഗ്രാമീണ സൗന്ദര്യവും ആസ്വദിച്ചാണു സംഘം മടങ്ങിയത്.

എവർ ഗ്രീൻ ഫാർമേഴ്‌സ് ബെനിഫിറ്റ് സൊസൈറ്റി പ്രവർത്തകരുടെ നേതൃത്വത്തിൽ അമേരിക്കൻ വിദ്യാർഥി സംഘത്തിനു പ്രദേശങ്ങളെക്കുറിച്ചുള്ള അറിവുകൾ പകർന്നു നൽകി. മൃഗ സംരക്ഷണ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ ഡോ.എൻ.ശുദ്ധോധനൻ, കൃഷി വകുപ്പ് ജീവനക്കാരായ കെ.പി.സുരേഷ്, കെ.ദീപ, ആർ.രാഹുൽ, കർഷകരായ കെ.ഉദയപ്രകാശ്, സുരേഷ് ഓനൂർപള്ളം, സി.രാജേഷ് എന്നിവർ വിദേശ വിദ്യാർഥികൾക്കൊപ്പം കൃഷിയിടങ്ങൾ സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com