കൊടുമ്പ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ രഥോത്സവത്തിനു നാളെ കൊടിയേറ്റം ; ചടങ്ങുകൾ ഇന്നാരംഭിക്കും
Mail This Article
കൊടുമ്പ് ∙ വള്ളിദേവസേനാ സമേത കല്യാണ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തിന് നാളെ കൊടിയേറ്റം. ഇതിനു മുന്നോടിയായി ഇന്നു രാത്രി 10നു വിഘ്നേശ്വരപൂജ, ഗ്രാമശാന്തി, വാസ്തുശാന്തി ചടങ്ങുകൾ നടക്കും. നാളെ രാവിലെ പൂജകൾക്കു ശേഷം 6നും 7നും ഇടയ്ക്കാണു കൊടിയേറ്റം. വൈകുന്നേരം പൂജകൾക്കു ശേഷം രാത്രി 8.30നു ഗണപതി–വീരബാഹു, വള്ളിദേവസേന സമേത സുബ്രഹ്മണ്യസ്വാമി എഴുന്നള്ളത്തു നടക്കും.
തുടർന്നുള്ള ദിവസങ്ങളിലും രാത്രി എഴുന്നള്ളത്തു ഉണ്ടായിരിക്കും. 20നു രാവിലെ 7നു ഏകാദശ ദ്രവ്യാഭിഷേകം, വൈകിട്ട് 7നു സ്നപനാഭിഷേകം, നൃത്തനൃത്യങ്ങൾ, 21നു രാവിലെ പഞ്ചവിംശാദി ദ്രവ്യാഭിഷേകം, വൈകിട്ട് ഷോഡശാഭിഷേകം, കൊടുമ്പ് ഫെസ്റ്റ്, 22നു രാവിലെ സുഗന്ധകുസുമാഭിഷേകം, വൈകിട്ട് കളഭാഭിഷേകം, കഥാപ്രസംഗം, 23നു ദ്രവ്യാഭിഷേകം, മധുനാഭിഷേകം, ഓട്ടൻതുള്ളൽ, 24നു 108 ശംഖാഭിഷേകം, അന്നദാനം, നാടൻപാട്ട് എന്നിവ ഉണ്ടായിരിക്കും.
25നു പുലർച്ചെ 4നു പൂന്തേരോട്ടം, 7ന് അഭിഷേകം, 9നു പൂർണാഭിഷേകം, മഹാന്യാസ രുദ്രാഭിഷേകം, ദശാംശഹോമം, 11ന് അന്നദാനം, 7ന് അഭിഷേകം, മെഗാഷോ കലാപരിപാടി എന്നിവ നടക്കും. 26നാണ് ഒന്നാംതേരുത്സവം. അന്നു രാവിലെ 6നും 7നും ഇടയ്ക്കു രഥാരോഹണം, വൈകിട്ട് രഥപ്രദക്ഷിണം ചടങ്ങുകൾ നടക്കും. 27നു രണ്ടാം തേരുത്സവവും 28നു ഏകാന്തോത്സവം, 29നു പത്താം തിരുനാൾ എന്നിവ ആഘോഷിക്കും.