ADVERTISEMENT

കോങ്ങാട് ∙ 74-ാം വയസ്സിൽ കഥകളിയിൽ അരങ്ങേറ്റം നടത്തി റിട്ട. ഡപ്യൂട്ടി കലക്ടർ പുതുപ്പരിയാരം ഭഗവതി നഗർ സരസ്വതി ഭവനത്തിൽ സരസ്വതി സുകുമാരൻ. ഗുരുവായൂർ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന കളിയരങ്ങിൽ ലവണാസുരവധത്തിലെ സീതയായാണു വേഷം ചെയ്തത്. കലാമണ്ഡലം നാരായണൻകുട്ടിയാണു ഗുരു. കലയോടുള്ള ഇഴയടുപ്പമാണ് ഈ പ്രായത്തിലും നേട്ടം സാധ്യമാക്കിയത്. ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ച ശേഷം മ്യൂറൽ പെയിന്റിങ്, ജ്വല്ലറി മേക്കിങ്, തിരുവാതിരക്കളി തുടങ്ങിയ ഒട്ടേറെ രംഗങ്ങളിൽ‍ സജീവമാണ്.

വീട് ആർട് ഗാലറി പോലെ മനോഹരമാണ്. അത്രമാത്രം ചിത്രങ്ങൾ ഇവരുടെ കലാനൈപുണ്യത്തിൽ ഒരുങ്ങിയിട്ടുണ്ട്. പ്രായത്തെ വെല്ലുന്ന സർഗാത്മകത കലാജീവിതത്തിനു മാറ്റുകൂട്ടി. ഇവരുടെ മക്കളും‍ വിവിധ കലകളിൽ കുട്ടിക്കാലം മുതൽ മികവറിയിച്ചവരാണ്. മകൾ ഇപ്പോഴും നൃത്ത ഇനങ്ങളിൽ സജീവമാണ്. ഭർത്താവ് റിട്ട. ഡപ്യൂട്ടി കലക്ടർ കോങ്ങാട് ചങ്ങരത്ത് സുകുമാരൻ. മക്കൾ: സീന, സുജിത്. കഥകളി അരങ്ങിൽ സജീവമാകാനാണ് ആഗ്രഹം. കുടുംബം കരുത്തായി കൂടെയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com