ADVERTISEMENT

ഊട്ടി ∙ വൈകി ആരംഭിച്ച മഞ്ഞുവീഴ്ചയിൽ വിറങ്ങലിച്ച് ഊട്ടി. നവംബറിൽ തുടങ്ങേണ്ട മഞ്ഞുവീഴ്ച ഇപ്രാവശ്യം ജനുവരി 15നു ശേഷമാണു തുടങ്ങിയത്. കുതിരപ്പന്തയ മൈതാനം, റെയിൽവേ സ്റ്റേഷൻ, കാന്തൽ, എച്ച്പിഎഫ്, തലൈക്കുന്ത തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ പൂജ്യമാണ് ഇന്നലത്തെ താപനില. എമറാൾഡ്, അവലാഞ്ചി തുടങ്ങിയ സ്ഥലങ്ങളിൽ താപനില പൂജ്യത്തിനു താഴെയാണ്. ഊട്ടി സസ്യോദ്യാനത്തിൽ ഇന്നലെ രാവിലെ താപനില 0.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

മഞ്ഞു വീണു കിടക്കുന്ന ഊട്ടി.
മഞ്ഞു വീണു കിടക്കുന്ന ഊട്ടി.

ഇവിടത്തെ മൈതാനങ്ങളിലെ പുല്ല് മഞ്ഞു വീണു കരിഞ്ഞു പോകാതിരിക്കാനായി രാവിലെ തന്നെ സ്പ്രിംഗ്ലർ വഴി നനയ്ക്കുന്നുണ്ട്. മഞ്ഞിൽ ചെടികളും പുല്ലും കരിഞ്ഞു പോകുന്നതു കാരണം മലയോര കർഷകരും ക്ഷീരകർഷകരും ഒരുപോലെ പ്രയാസത്തിലായി. തേയിലച്ചെടികളും കരിഞ്ഞു പോകുന്നുണ്ട്. രാവിലെ 9നു ശേഷമാണു തണുപ്പിന്റെ കാഠിന്യത്തിൽ അൽപം കുറവു വരുന്നത്. 

ഇതിനിടയിൽ ഊട്ടിയിലും സമീപപ്രദേശങ്ങളിലും ഇന്നലെ കനത്ത മഞ്ഞു വീണപ്പോൾ ഷൂട്ടിങ് സ്ഥലമെന്നറിയപ്പെടുന്ന ടെൻത് മൈലിലെ താഴ്‌വാരങ്ങൾ മൂടൽമഞ്ഞിൽ മുങ്ങിക്കിടന്നതു സന്ദർശകരുടെ കണ്ണുകൾക്കു വിരുന്നായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com