ADVERTISEMENT

പാലക്കാട് ∙ തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഇന്നലെ പാലക്കാട് ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതി വിസ്തരിച്ചു. ഡിവൈഎസ്പി സി.സുന്ദരനെയാണ് ജഡ്ജി വിനായക റാവു മുൻപാകെ വിസ്തരിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.അനിൽ ഹാജരായി. അടുത്ത സിറ്റിങ് 27ന് നടക്കും. കേസുമായി ബന്ധപ്പെട്ട ഫോൺ വിളികളുടെ ഉറവിടം സംബന്ധിച്ച് മൊബൈൽ ഫോൺ സേവനദാതാക്കളുടെ കമ്പനി പ്രതിനിധികളായ നോഡൽ ഓഫിസർമാർ ഉൾപ്പെടെ വിസ്താരം കഴിഞ്ഞ 18ന് പൂർത്തിയായി. കേസ് അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോഴും സർക്കാർ നൽകിയ ഭൂമിയിൽ അടച്ചുറപ്പുള്ളൊരു വീട് എന്ന സ്വപ്നം എങ്ങുമെത്താത്തതിന്റെ വേദനയിലാണു ഹരിതയും കുടുംബവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com