ADVERTISEMENT

മണ്ണാർക്കാട്∙ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ കീഴിലെ തിരുവിഴാംകുന്ന് ലൈവ് സ്റ്റോക് റിസർച് സ്റ്റേഷൻ വളപ്പിൽ നിന്നു വിലമതിക്കാനാവാത്ത മരങ്ങൾ മുറിച്ചു കടത്തി. ലൈവ് സ്റ്റോക് റിസർച് സ്റ്റേഷൻ അസി. പ്രഫസറുടെ പരാതിയിൽ മരം ലേലത്തിലെടുത്തയാൾക്കും സഹായികൾക്കുമെതിരെ മണ്ണാർക്കാട് പൊലീസ് കേസ് എടുത്തു. റിസർച്ച് സ്റ്റേഷൻ വളപ്പിലെ വനപ്രകൃതമായ സി ബ്ലോക്കിലെ വീണു കിടക്കുന്നതും ഉണങ്ങിയതും അപകടഭീഷണിയുള്ളതുമായ മരങ്ങൾ 3,02700 രൂപയ്ക്ക് ലേലം ചെയ്തിരുന്നു. 

ഈ മരങ്ങൾ മുറിക്കുന്ന കൂട്ടത്തിൽ വിലമതിക്കാനാവാത്ത 11 വൻ മരങ്ങളും മുറിച്ചു കടത്തിയെന്നാണ് പ്രഫസറുടെ പരാതി. മരുത്, ആഞ്ഞിലി, വെന്തേക്ക്, പാല, താന്നി തുടങ്ങിയ മരങ്ങളാണ് മുറിച്ചു കടത്തിയത്. ലേലത്തിൽ പെടാത്ത മരങ്ങൾ മുറിച്ചതായി ജീവനക്കാരൻ പറ‍ഞ്ഞ പരാതി അന്വേഷിച്ചപ്പോഴാണ് പതിനൊന്ന് മരങ്ങൾ മുറിച്ചു കടത്തിയതായി കണ്ടെത്തിയത്. മരം ലേലത്തിനെടുത്ത അലനല്ലൂർ ചോലപറമ്പിൽ സജിത്ത് മോൻ, സഹായികളായ ലുക്മാൻ, ഹുസൈൻ എന്നിവർക്ക് എതിരെ മണ്ണാർക്കാട് പൊലീസ് കേസ് എടുത്തു. ഡിസംബർ 31നും ഫെബ്രുവരി നാലിനും ഇടയ്ക്കാണ് മരം മുറിച്ചു കടത്തിയിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com