ADVERTISEMENT

ഒറ്റപ്പാലം ∙ കാഹം, മയിൽ, കീരി, ചെങ്കീരി, കരിങ്കാഹം... ഇവയൊക്കെ വിവിധയിനം കോഴികളാണ്. ഇവയുടെ വില കേട്ടാൽ സാധാരണക്കാർ ഞെട്ടും. അയ്യായിരം മുതൽ 5 ലക്ഷം വരെ! തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ അസീൽ ലവേഴ്സ് ക്ലബ് ഇന്നലെ ഒറ്റപ്പാലം മനിശ്ശേരിയിലെ പുഞ്ചിരിപ്പാടം ചിൽഡ്രൻസ് പാർക്കിൽ ഒരുക്കിയ പ്രദർശന- വിപണന മേളയിൽ എത്തിയതു നൂറിലേറെ കോഴികൾ.

കേരളത്തിൽ വളർത്തുന്നവയ്ക്കു പുറമേ തമിഴ്നാട്, ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും വിവിധയിനം കോഴികളെ മേളയിലെത്തിച്ചിരുന്നു. ഒരുകാലത്ത് പോരുകാരായി‍ അറിയപ്പെ‌‌ട്ടിരുന്ന കോഴികളുടെ പിൻമുറക്കാർ ഇപ്പോൾ ‘നല്ലനടപ്പു’കാരാണ്. പഴയ അങ്കക്കോഴികളുടെ പിൻഗാമികൾ അലങ്കാരക്കോഴികളായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com