ADVERTISEMENT

പാലക്കാട് ∙ എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യത്തോടെ പട്ടയമിഷനും പട്ടയ അസംബ്ലികളും ചേർന്നു നടക്കുന്ന ജില്ലാതല പട്ടയമേള നാളെ വൈകിട്ട് 3ന് മേഴ്സി കോളജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്നു കലക്ടർ ഡോ.എസ്.ചിത്ര അറിയിച്ചു. മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, എം.ബി.രാജേഷ് എന്നിവർ പട്ടയം വിതരണം ചെയ്യും.

ജില്ലയിൽ വിതരണത്തിനുള്ള 7218 പട്ടയങ്ങളിൽ 1141 എണ്ണം അട്ടപ്പാടിയിലും 51 എണ്ണം തൃത്താലയിലും നേരത്തേ വിതരണം ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 6026 പട്ടയങ്ങളാണ് ഇനി വിതരണം ചെയ്യുക. 6767 ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളും 319 ലാൻഡ് അസൈൻമെന്റ്/ ലക്ഷം വീട് പട്ടയങ്ങളും ചിറ്റൂരിലെ 112 മിച്ചഭൂമി പട്ടയങ്ങളും 20 കൈവശ അവകാശ രേഖാ പട്ടയങ്ങളുമാണ് ഉൾപ്പെടുന്നത്.

 പാലക്കാട് 162, ചിറ്റൂർ 43, ആലത്തൂർ 28, പട്ടാമ്പി 36, ഒറ്റപ്പാലം 28, മണ്ണാർക്കാട് 22 എന്നിങ്ങനെയാണു താലൂക്ക് അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന ലാൻഡ് അസൈൻമെന്റ് പട്ടയങ്ങളെന്നു ഡപ്യൂട്ടി കലക്ടർ ഡോ. എം.സി.റെജിൽ അറിയിച്ചു. 

പട്ടയഭൂമിയുമായി ബന്ധപ്പെട്ടു നിയമ പ്രശ്നങ്ങളുണ്ടായാൽ പരിഹാരത്തിനായി കലക്ടർ അധ്യക്ഷയായ പ്രത്യേക മിഷൻ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇടനിലക്കാരുടെ കെണിയിൽ വീഴാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും കലക്ടർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com