ADVERTISEMENT

ഒറ്റപ്പാലം∙ ചുനങ്ങാട് പിലാത്തറയിൽ പൂട്ടിയിട്ടിരുന്ന വീടു കുത്തിത്തുറന്നു കവർച്ച. പിലാത്തറ ആന്തൂർകുന്നത്ത് മനയിൽ സുധീറിന്റെ വീട്ടിൽ നിന്നു 4 പവൻ സ്വർണവും പണവുമാണു കവർന്നത്. കുടുംബം ആറ്റുകാൽ പൊങ്കാല ചടങ്ങുകളിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച വീട് പൂട്ടി തിരുവനന്തപുരത്തേക്കു പോയതായിരുന്നു. വീടിന്റെ മുൻവശത്തെ വാതിലിന്റെ ഒരു ഭാഗം പൊളിച്ചാണു കവർച്ച. സംശയം തോന്നിയ അയൽവാസികളാണു വിവരം വീട്ടുടമയെ അറിയിച്ചത്. 

palakkad-ottapalam-theft-in-house
ചുനങ്ങാട് പിലാത്തറയിൽ കവർച്ച നടന്ന വീടിന്റെ വാതിൽ തകർക്കപ്പെട്ട നിലയിൽ.

തുടർന്ന് സമീപത്തെ ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. 2 മുറിയിലായി അലമാരകളിൽ സൂക്ഷിച്ചിരുന്ന 4 പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും 2 ജോടി വെള്ളി പാദസരങ്ങളും പതിനായിരം രൂപയുമാണു നഷ്ടപ്പെട്ടതെന്നു കുടുംബാംഗങ്ങൾ പറഞ്ഞു. മുൻവശത്തെ വാതിൽ ആയുധങ്ങൾ ഉപയോഗിച്ചു വെട്ടിപ്പൊളിച്ച നിലയിലാണ്. 

അടുക്കള ഭാഗത്തെ ഇരുമ്പ് വാതിലിന്റെ പൂട്ടും തകർക്കപ്പെട്ടു. മോഷ്ടാവിന്റേതെന്നു കരുതുന്ന മൊബൈൽ ഫോൺ വീടിനു സമീപത്തു നിന്നു  കണ്ടെത്തി. ഒറ്റപ്പാലം പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിൽ പരിശോധന നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com