ADVERTISEMENT

പട്ടാമ്പി ∙ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാനുള്ള ഏക പോംവഴി ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കലാണെന്ന് കെപിസിസി ഉപാധ്യക്ഷൻ വി.ടി ബൽറാം. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ചാൽ രാഷ്ട്ര സങ്കൽപ്പത്തെ അട്ടിമറിക്കുന്നതും, രാജ്യത്തെ ന്യുനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്നതുമായ നിയമത്തെയും നിയമം നടപ്പാക്കാൻ ശ്രമിക്കുന്നവരെയും ഇല്ലാതാക്കാൻ കഴിയുമെന്ന് വിടി ബൽറാം പറഞ്ഞു. 

യുഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭരണം ജനം വെറുത്തിരിക്കുകയാണ്.   ഇരു സർക്കാരുകളും പരാജയമാണ്. ബിജെപിക്കും, സിപിഎമ്മിനും ജനം കനത്ത തിരിച്ചടി നൽകുന്ന തിരഞ്ഞെടുപ്പാകും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പെന്നും വി.ടി. ബൽറാം പറഞ്ഞു. 

യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കെ.പി വാപ്പുട്ടി അധ്യക്ഷത വഹിച്ചു. മതനിരപേക്ഷ ചട്ടക്കൂടുകൾ തകർക്കുന്ന അജൻഡകൾ നടപ്പാക്കി കപട ദേശീയതകൾ ചർച്ചാ വിഷയമാക്കി രാജ്യം ഭരിക്കുന്ന ബിജെപിയിൽ നിന്നും ഭരണം തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിലാണ് കോൺഗ്രസ്.  ഗാന്ധിജിയുടെ ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിന് ശക്തി പകരാൻ വോട്ടർമാർ തയാറാവണമെന്ന് എൻ.ഷംസുദ്ദീൻ എംഎൽഎ ആവശ്യപ്പെട്ടു. 

എംപി എന്ന നിലയിൽ കഴിഞ്ഞ 5 വർഷം ചുമതലകൾ കൃത്യമായി നിറവേറ്റിയതിന് ശേഷമാണ് തികഞ്ഞ ആത്മ വിശ്വാസത്തേ‍ാടെ ജനങ്ങളെ വീണ്ടും സമീപിക്കുന്നതെന്നും, ഏറ്റവും കുറവ് ഫണ്ട് വിനിയോഗിച്ച് എംപിയാണ് താനെന്ന കള്ള പ്രചാരണമാണ് എൽഡിഎഫ് സ്ഥാനാർഥി നടത്തുന്നതെന്നും താൻ നടത്തിയ വികസന പ്രവർത്തനങ്ങളുടെയും ചെലവഴിച്ച ഫണ്ടിന്റെയും കണക്ക് ജനങ്ങൾക്ക് മുന്നിൽ ഏതാനും ദിവസങ്ങൾക്കകം എത്തിക്കുമെന്നും സ്ഥാനാർഥി വി.കെ. ശ്രീകണ്ഠൻ എംപി അറിയിച്ചു. 

മുസ്‍ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ സി.എ.എം.എ കരീം, മുൻ എംഎൽഎ സി.പി മുഹമ്മദ്, റിയാസ് മുക്കോളി, കെപിസിസി ഭാരവാഹികളായ സി. ചന്ദ്രൻ, കെ.എ. തുളസി, പി.ഹരിഗോവിന്ദൻ, പി .വി. രാജേഷ്, പി.ബാലഗോപാൽ, സി.സംഗീത, പി.കെ. ഉണ്ണിക്കൃഷ്ണൻ, കമ്മുക്കുട്ടി എടത്തോൾ, യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ ജിതേഷ് മോഴിക്കുന്നം, നേതാക്കളായ പി.ടി മുഹമ്മദ്, വി.എം. മുഹമ്മദാലി, കെ.ടി.എ ജബ്ബാർ, ഇ.മുസ്തഫ,  മുഹമ്മദാലി മറ്റാംതടം, ഇ.ടി.ഉമ്മർ, സി.എ. സാജിത്, ഗീത മണികണ്ഠൻ, റഷീദ് കൈപ്പുറം, എം.രാമദാസ്, കെ.കെ.എ അസീസ്, ഇ.കെ.ഷാജി, രവീന്ദ്രനാഥ്‌ ,അസീസ് പട്ടാമ്പി, കെ.ആർ, നാരായണസ്വാമി, എ.പി. രാമദാസ്, നാസർ ചൂരക്കോട് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com