ADVERTISEMENT

മണ്ണാർക്കാട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ പാലക്കാട് എയിംസും വ്യവസായ സ്ഥാപനവും യാഥാർഥ്യമാക്കുമെന്ന് എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ പറഞ്ഞു. രണ്ടാംഘട്ട പര്യടനം പൂർത്തിയാക്കുമ്പോൾ വലിയ വിജയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. മണ്ണാർക്കാട് നിയോജക മണ്ഡലത്തിലെ റോ‍ഡ് ഷോയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കുളപ്പാടത്തെ കുടുംബ യോഗത്തിനു ശേഷം കുമരംപുത്തൂർ വട്ടമ്പലത്ത് ആരംഭിച്ച റോഡ് ഷോ മണ്ണാർക്കാട് നെല്ലിപ്പുഴ ജംക്‌ഷനിൽ സമാപിച്ചു.മണ്ണാർക്കാട് ടൗണിൽ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും സ്ഥാനാർഥി നിർവഹിച്ചു. അരയങ്ങോട്, തെങ്കര എന്നിവിടങ്ങളിലെ കുടുംബ യോഗങ്ങളിലും സ്ഥാനാർഥി പങ്കെടുത്തു.

 ജില്ലാ സെക്രട്ടറിമാരായ ബി.മനോജ്, രവി അടിയത്ത്, നിയോജക മണ്ഡലം പ്രസിഡന്റ് എ.പി.സുമേഷ് കുമാർ, സെക്രട്ടറിമാരായ സി.ഹരിദാസൻ, വി.രതീഷ് ബാബു, ടി.വി.സജി, വൈസ് പ്രസിഡന്റുമാരായ ബിജു നല്ലമ്പാനി, എം.സുബ്രഹ്മണ്യൻ, ട്രഷറർ പി.രാജു, എൻ.ആർ.രജിത, പരമേശ്വരൻ പിള്ള തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com