പാലക്കാട് ജില്ലയിൽ ഇന്ന് (28-03-2024); അറിയാൻ, ഓർക്കാൻ
Mail This Article
വയർമാൻ പ്രാക്ടിക്കൽ പരീക്ഷ; പാലക്കാട്∙ കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് വയർമാൻ പ്രാക്ടിക്കൽ പരീക്ഷ ഏപ്രിൽ ഒന്നു മുതൽ 6 വരെ മലമ്പുഴ ഗവ ഐടിഐയിൽ നടക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണു പരീക്ഷ. എഴുത്തുപരീക്ഷ പാസായവർക്ക് https://samraksha.ceikerala.gov.in/ ൽ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
സയൻസ് ക്വസ്റ്റ്
മേയ് 22 മുതൽ 31 വരെ നടക്കുന്ന ക്യാംപിൽ പാലക്കാട്, കോയമ്പത്തൂർ ജില്ലകളിലെ പ്ലസ് വൺ സയൻസ് ഗ്രൂപ്പ് വിദ്യാർഥികളായ 60 പേർക്ക് അവസരം. സയൻസ്, മാത്‍സ്, നൂതന സാങ്കേതിക വിദ്യ, എൻജിനീയറിങ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ പരിശീലനം ലഭിക്കും. ഐഐടിയിലെ ഗവേഷകരുമായി സംവദിക്കാനും അവസരം. മാർച്ച് 31നു മുൻപ് അപേക്ഷിക്കണം. വിവരങ്ങൾക്ക്: https://squest.iitpkd.ac.in.
സമ്മർ ഇന്റേൺഷിപ്
സയൻസ് പ്രധാന വിഷയമായി പഠിക്കുന്ന ബിരുദ, ബിരുദാനന്തര, ബിടെക് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, നൂതന സാങ്കേതിക വിദ്യകളിൽ പരിശീലനം ലഭിക്കും. ഐഐടിയിലെ ഗവേഷകരുമായി സംവദിക്കാം. തിരഞ്ഞെടുക്കപ്പെട്ട ഇന്റേണികൾക്കു 12,000 രൂപ വരെ സ്റ്റൈപൻഡ് ലഭിക്കും ഏപ്രിൽ 6നു മുൻപ് അപേക്ഷിക്കണം. വിവരങ്ങൾക്ക്: https://sun.iitpkd.ac.in.
കോച്ചിങ് ക്യാംപ്
മുണ്ടൂർ ∙ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ സമ്മർ കോച്ചിങ് ക്യാംപ് ഏപ്രിൽ 1 മുതൽ തുടങ്ങും. താൽപര്യമുള്ളവർ ജനന സർട്ടിഫിക്കറ്റ് സഹിതം 1 ന് രാവിലെ 7ന് എത്തണം. ഫോൺ: 9447879975, 9562829632.
വൈദ്യുതിമുടക്കം
കടമ്പഴിപ്പുറം ∙ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ 11 വരെ റജിസ്ട്രാഫിസ് ട്രാൻസ്ഫോമർ പരിധിയിലും 10 മുതൽ രണ്ട് വരെ 16-ാം മൈൽ ട്രാൻസ്ഫോമർ പരിധിയിലും, ഉച്ചയ്ക്ക് 1 മുതൽ അഞ്ചു വരെ അയങ്ങോട്ടുകളം ട്രാൻസ്ഫോമർ പരിധിയിലും വൈദ്യുതി മുടങ്ങും.