ADVERTISEMENT

ഒറ്റപ്പാലം∙ ഇടവേളയ്ക്കു ശേഷം നഗരത്തിൽ വീണ്ടും വൻ ഗതാഗതക്കുരുക്ക്. പൊള്ളുന്ന ചൂടിനിടെ രൂപപ്പെ‌ട്ട മണിക്കൂറുക്കൾ നീണ്ട കുരുക്കിൽ ആയിരക്കണക്കിനു യാത്രക്കാർ വലഞ്ഞു.ഇന്നലെ രാവിലെ പത്തരയോടെയാണു നഗരത്തിൽ പാലക്കാട്–കുളപ്പുള്ളി പ്രധാന പാതയിൽ ഗതാഗതം പ്രതിസന്ധിയിലായത്. നഗരത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ചതിനു പിന്നാലെയായിരുന്നു കുരുക്ക്. ഇവിടെ ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കുന്നതിനു മുൻപേ മറ്റൊരു ഭാഗത്തു ലോറി തകരാറിലായി നടുറോഡിൽ കുരുങ്ങിയതോടെ കുരുക്കു മുറുകി. 

വാഹനങ്ങളുടെ നിര കിഴക്കു    ഭാഗത്തു നഗരത്തിൽ നിന്ന് 3 കിലോമീറ്ററോളം അകലെ പത്തൊൻപതാം മൈൽ പിന്നിട്ടു. പടിഞ്ഞാറു ഭാഗത്ത് വാഹനങ്ങളുടെ കാത്തുനിൽപ് കണ്ണിയംപുറവും കടന്നു. പ്രധാന പാതയിൽ ഗതാഗതം പ്രതിസന്ധിയിലായതോടെ നഗരത്തിലെ ഉപറോഡുകളിലും കുരുക്ക് മുറുകി. 

മായന്നൂർ റോഡിൽ നിന്നും ഈസ്റ്റ് ഒറ്റപ്പാലം ചുനങ്ങാട് റോഡിൽ നിന്നും വാഹനങ്ങൾ പ്രധാന പാതയിലേക്കു കയറാൻ പാടുപെട്ടു. നടുറോഡിൽ പൊരിവെയിലിൽ കുരുങ്ങിയ വാഹനങ്ങളിലെ യാത്രക്കാർ കൊടുംചൂടിൽ വിയർത്തു. ഇരുചക്രവാഹന യാത്രക്കാർ പൊള്ളുന്ന വെയിലേറ്റു വലഞ്ഞു. 

പാതയോരങ്ങളിലെ കാൽനടയാത്ര പോലും പ്രതിസന്ധിയിലായ നിലയിലായിരുന്നു ഗതാഗതക്കുരുക്ക്. ഉച്ചയ്ക്കു പൊരിവെയിലിൽ കുരുക്കഴിക്കാൻ ഇറങ്ങിയ പൊലീസും വിയർത്തു. കൂടുതൽ പൊലീസും സന്നദ്ധ പ്രവർത്തകരുമെത്തി നടത്തിയ തീവ്രശ്രമത്തിനൊടുവിൽ ഒരു മണിയോടെയാണു ഗതാഗതം സുഗമമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com