കെഎസ്ആർടിസി ബസിൽ ഒരു ടൂർ പോയാലോ?
Mail This Article
പാലക്കാട് ∙ റമസാൻ, വിഷു ആഘോഷങ്ങൾ കുടുംബസമേതം ആനന്ദകരമാക്കാൻ കുറഞ്ഞ ചെലവിൽ വിനോദയാത്ര ഒരുക്കി പാലക്കാട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. ഡിപ്പോയിൽ നിന്നുള്ള മൂന്നാർ, ഗവി, മലക്കപ്പാറ, വയനാട്, നെല്ലിയാമ്പതി, സൈലന്റ്‌വാലി യാത്രകൾക്കു ബുക്കിങ് ആരംഭിച്ചു. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും 8304859018, 7012988534.
യാത്രകൾ
∙7, 14, 21, 28 തീയതികളിൽ നെല്ലിയാമ്പതി യാത്ര (ഒരു ദിവസം) രാവിലെ 7ന് പുറപ്പെട്ട് വൈകിട്ട് 7ന് തിരിച്ചെത്തും
∙13, 27 തീയതികളിൽ മലക്കപ്പാറ യാത്ര (ഒരു ദിവസം) രാവിലെ 6ന് പുറപ്പെട്ട് രാത്രി 11.30ന് എത്തും.
∙13, 20, 28 തീയതികളിൽ സൈലന്റ്‌വാലി യാത്ര (ഒരു ദിവസം) രാവിലെ 6ന് പുറപ്പെട്ട് വൈകിട്ട് 7ന് എത്തും.
∙20ന് മൂന്നാർ യാത്ര (2 ദിവസം) രാവിലെ 10ന് പുറപ്പെട്ട് 23ന് പുലർച്ചെ 4ന് എത്തും.
∙22ന് ഗവി യാത്ര (2 ദിവസം) രാത്രി 9ന് പുറപ്പെട്ട് 24ന് പുലർച്ചെ 5ന് എത്തും.