ADVERTISEMENT

മണ്ണാർക്കാട്∙ വിഷുക്കൈനീട്ടം നൽകാൻ പുത്തൻ നോട്ടുകളുടെയും നാണയങ്ങളുടെയും ശേഖരമൊരുക്കി മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക്. ഒന്നരക്കോടിയോളം പുത്തൻ നോട്ടുകളാണു വിതരണം ചെയ്തത്. 10,20,50,100,200,500 രൂപകളുടെ പുത്തൻ നോട്ടുകളുടെ ശേഖരമാണു വിഷുക്കൈനീട്ടത്തിനായി ബാങ്ക് ഒരുക്കിയിരുന്നത്. രാവിലെ മുതൽ തന്നെ പുതിയ നോട്ടുകൾ വാങ്ങാനെത്തിയവരുടെ നീണ്ട നിരയുണ്ടായിരുന്നു. ബാങ്ക് പ്രസിഡന്റ് പി.എൻ.മോഹനൻ നാണയമേള ഉദ്ഘാടനം ചെയ്തു. 

എല്ലാ ആഘോഷങ്ങളിലും റൂറൽ ബാങ്ക് എന്നും മണ്ണാർക്കാട്ടുകാർക്കൊപ്പം ഉണ്ടാകുമെന്നും അതിന്റെ ഭാഗമായാണു വിഷുക്കൈനീട്ടത്തിനുള്ള നാണയമേള ഒരുക്കിയതെന്നും സെക്രട്ടറി എം.പുരുഷോത്തമൻ പറഞ്ഞു. ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് റഷീദ് ബാബു, ഡയറക്ടർമാരായ കെ.രാധാകൃഷ്ണൻ, പി.കെ.മോഹൻദാസ്, പി.റിയാസ്, മീന പ്രകാശൻ, സൗമ്യ, കെ.സുബൈദ, മാണിക്യൻ എന്നിവർ പ്രസംഗിച്ചു.

നാട്ടുചന്തയിൽ വിഷു സബ്സിഡി ചന്ത
മണ്ണാർക്കാട്∙ മണ്ണാർക്കാട് റൂറൽ ബാങ്കിന്റെ വിഷു സബ്സിഡി ചന്ത തുടങ്ങി. ബാങ്കിന്റെ നാട്ടു ചന്തയിലാണു സബ്സിഡി ചന്ത പ്രവർത്തിക്കുന്നത്. 1400 രൂപ വില വരുന്ന കിറ്റ് ആയിരം രൂപയ്ക്കാണു ചന്തയിൽ നിന്നു നൽകുന്നത്. 8 കിലോ അരി, രണ്ടു കിലോ പച്ചരി, പഞ്ചസാര, ഉഴുന്ന്, പരിപ്പ്, കടല, ചെറുപയർ, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ, ശർക്കര ഉൾപ്പെടെയുള്ള സാധനങ്ങൾ അടങ്ങിയ കിറ്റാണു നൽകുന്നത്. പുഞ്ചക്കോട് സിഎസ് ആശ്രമത്തിലെ ഫാ.സ്കറിയയ്ക്ക് ആദ്യ കിറ്റ് നൽകി ബാങ്ക് പ്രസിഡന്റ് പി.എൻ.മോഹനൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് റഷീദ് ബാബു, ഡയറക്ടർമാരായ കെ.രാധാകൃഷ്ണൻ, പി.കെ.മോഹൻദാസ്, പി.റിയാസ്, മീന പ്രകാശൻ, സൗമ്യ, കെ.സുബൈദ, മാണിക്യൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com